ഒഡിഷയില്‍ 11 പേര്‍ കോളറ ബാധിച്ചു മരിച്ചു; സമൂഹ സദ്യകള്‍ക്ക് നിരോധനം, ശുചിത്വം പാലിക്കാന്‍ നിര്‍ദ്ദേശം

 ഭുവനേശ്വറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ജാജ്പൂര്‍ ജില്ലയില്‍ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

New Update
24242

ഭുവനേശ്വര്‍: ഒഡിഷയില്‍ 11 പേര്‍ കോളറ ബാധിച്ചു മരിച്ചു.  ഭുവനേശ്വറില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ജാജ്പൂര്‍ ജില്ലയില്‍ നിന്നാണ് എല്ലാ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്.

Advertisment

14 അംഗ കേന്ദ്ര സംഘം ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും. ജാജ്പൂരിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും അവധി റദ്ദാക്കുകയും ശനിയാഴ്ച ആരംഭിച്ച മൂന്ന് ദിവസത്തെ രാജ ഫെസ്റ്റിവലില്‍ സമൂഹ സദ്യകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തു. 

കൂടുതല്‍ വ്യാപനം തടയുന്നതിന് കര്‍ശനമായ ശുചിത്വം പാലിക്കാന്‍ ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലിനമായ കുടിവെള്ളമാണ് പകര്‍ച്ചവ്യാധിയുടെ പ്രധാന കാരണമെന്ന് സംശയിക്കുന്നു. ജല ഗുണനിലവാര നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

 

Advertisment