കഴുത്തിലെ കറുത്ത പാടുകള്‍ മാറാന്‍ വീട്ടുവൈദ്യങ്ങളും പ്രകൃതിദത്ത പരിഹാരങ്ങളും ഉണ്ട്. ഉരുളക്കിഴങ്ങ്, ആപ്പിള്‍ സിഡെര്‍ വിനെഗര്‍, കറ്റാര്‍വാഴ, മഞ്ഞള്‍, ബദാം ഓയില്‍ എന്നിവ ഉപയോഗപ്രദമാണ്.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങില്‍ ബ്ലീച്ചിംഗ് ഗുണങ്ങളുണ്ട്. ഇത് അരച്ച് പേസ്റ്റ് രൂപത്തിലാക്കി കഴുത്തില്‍ പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകുക.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ആപ്പിള്‍ സിഡെര്‍ വിനെഗര്‍, വെള്ളത്തില്‍ നേര്‍പ്പിച്ച് കഴുത്തില്‍ പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകി കളയുക. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
കറ്റാര്‍വാഴ
കറ്റാര്‍വാഴ ജെല്‍ കഴുത്തില്‍ പുരട്ടി മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ കറുപ്പ് മാറാനും തിളക്കം നല്‍കാനും സഹായിക്കും.
മഞ്ഞള്‍, കടലമാവ്, ചെറുനാരങ്ങ
മഞ്ഞള്‍, കടലമാവ്, ചെറുനാരങ്ങ എന്നിവ കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കി കഴുത്തില്‍ പുരട്ടുക. 15-20 മിനിറ്റിനു ശേഷം കഴുകിക്കളയുക.
ബദാം ഓയില്‍
ബദാം ഓയില്‍ ഉപയോഗിച്ച് കഴുത്തില്‍ മസാജ് ചെയ്യുക. ഇത് ചര്‍മ്മത്തിലെ വരള്‍ച്ച അകറ്റാനും നിറം മെച്ചപ്പെടുത്താനും സഹായിക്കും.