ബ്രൊക്കോളിയുടെ ആരോ​ഗ്യ ഗുണങ്ങൾ അറിയാം..

കൊളാജിന്‍ ഉത്പാദനം കൂടുമ്പോള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ മാറുകയും ചര്‍മ്മം ദൃഢമായിത്തീരുകയും ചെയ്യും. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ മുഖക്കുരു വരാതിരിക്കാനും സഹായകരമാണ് ഇത്.

New Update
kerala

വിറ്റാമിന്‍ സി അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിലെ ചുളിവുകളെ തടയാനും കൊളാജിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും സഹായിക്കും. കൊളാജിന്‍ ഉത്പാദനം കൂടുമ്പോള്‍ ചര്‍മ്മത്തിലെ ചുളിവുകള്‍ മാറുകയും ചര്‍മ്മം ദൃഢമായിത്തീരുകയും ചെയ്യും. ചര്‍മ്മം തിളങ്ങാനും ഇത് സഹായിക്കും. ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ മുഖക്കുരു വരാതിരിക്കാനും സഹായകരമാണ് ഇത്. ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്താനും ഇവയ്ക്ക് കഴിവുണ്ട്.

Advertisment

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ബ്രൊക്കോളി. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ പച്ചക്കറി കൂടിയാണ് ബ്രൊക്കോളി. അതിനാല്‍ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഗുണം ചെയ്യും. ശരീരത്തിലെ കൊളസ്ട്രോള്‍ ലെവല്‍ കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കും. തലച്ചോറിന്റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനുമൊക്കെ ബ്രൊക്കോളി പതിവായി കഴിക്കാം. സ്ഥിരമായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബ്രൊക്കോളിയിലെ ആന്റി ഓക്സിഡന്റുകള്‍ക്ക് ചില ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും.

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് ബ്രൊക്കോളി. ഇത് കരളിലെ എല്ലാ വിഷാംശത്തേയും പുറത്തേക്ക് തള്ളാന്‍ സഹായിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കാര്‍ബോഹൈട്രേറ്റ് കുറഞ്ഞ ബ്രൊക്കോളി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ബ്രൊക്കോളി കഴിക്കുന്നത് നല്ലതാണ്. ബ്രൊക്കോളിയില്‍ അടങ്ങിയിട്ടുള്ള ചില ആന്റിഓക്‌സിഡന്റുകളാണ് ഇതിന് സഹായകരമാകുന്നത്.

Health Broccoli Skin Health Rich source of vitamin C
Advertisment