നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'എന്ന വെബ് സീരീസ് സ്ട്രീമിങ്ങിനൊരുങ്ങുന്നു

നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'എന്ന വെബ് സീരീസ് സ്ട്രീമിങ്ങിനൊരുങ്ങുന്നു.

author-image
മൂവി ഡസ്ക്
New Update
LOVE

 

Advertisment

 

നീരജ് മാധവ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന'ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍'എന്ന വെബ് സീരീസ് സ്ട്രീമിങ്ങിനൊരുങ്ങുന്നു. ഫെബ്രുവരി 28 നാണ് ജിയോ ഹോട്സ്റ്റാറില്‍ സീരീസ് എത്തുന്നത്. വിഷ്ണു ജി രാഘവാണ് സംവിധാനം നിര്‍വഹിക്കുന്നത്.


നായികയായി എത്തുന്നത് ഗൗരി കിഷനാണ്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്ത് നിര്‍മ്മിക്കുന്ന സീരീസില്‍ ആനന്ദ് മന്മഥന്‍, ആന്‍ സലിം, ഗംഗ മീര, കിരണ്‍ പീതാംബരന്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


വെബ് സീരീസിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് വരുന്ന ഒരു ചെറുപ്പക്കാരന്റെ, സ്വന്തമായൊരു വീട് പണിയാനുള്ള ശ്രമവും, പ്രണയ വിവാഹത്തിന് മാതാപിതാക്കളുടെ അനുവാദം വാങ്ങാന്‍ ഉള്ള തത്രപ്പാടുകളും ആണ് സീരീസിന്റെ പ്രമേയം എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

 

Advertisment