Advertisment

'പോര്‍ തൊഴില്‍' ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നു

 ജൂണ്‍ 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. 

New Update
movie

വിഗ്നേഷ് രാജയുടെ സംവിധാനത്തില്‍ ശരത് കുമാര്‍, അശോക് സെല്‍വന്‍ നിഖില വിമല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലര്‍  ചിത്രം 'പോര്‍ തൊഴില്‍' . ജൂണ്‍ 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതല്‍ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് ബോക്സ് ഓഫീസില്‍ പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. 

ബോക്സ് ഓഫീസില്‍ വിജയം നേടുന്ന ചിത്രങ്ങളുടെ ഒടിടി റിലീസിലേക്കുള്ള കുറഞ്ഞ കാലദൈര്‍ഘ്യം മലയാളമുള്‍പ്പെടെ പല സിനിമാ മേഖലകളിലും സജീവ ചര്‍ച്ചയിലുള്ള വിഷയമാണ്. പോര്‍ തൊഴില്‍ ആണ് സമീപകാലത്ത് ഒടിടി റിലീസിലേക്ക് ഏറ്റവുമധികം കാലദൈര്‍ഘ്യം ലഭിക്കുന്ന വിജയചിത്രം. തിയറ്റര്‍ റിലീസ് കഴിഞ്ഞ് 63 ദിനങ്ങള്‍ പിന്നിട്ടാണ് ചിത്രത്തിന്‍റെ ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതിയെക്കുറിച്ച് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പല തരം പ്രചരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ അതില്‍ നിന്ന് വിപരീതമാണ് പുറത്തെത്തിയിരിക്കുന്ന ഒഫിഷ്യല്‍ ഡേറ്റ്. സോണി ലിവ് അറിയിച്ചിരിക്കുന്നതനുസരിച്ച് ഓഗസ്റ്റ് 11 നാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് ആരംഭിക്കുക.

ശരത്ത് ബാബു, ഒ എ കെ സുന്ദര്‍, സുനില്‍ സുഖദ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ ഉണ്ട്. അല്‍ഫ്രഡ് പ്രകാശിനൊപ്പം വിഗ്നേഷ് രാജയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കലൈയരസന്‍ ശിവാജിയാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗം എഡിറ്റിംഗ്, സംഗീതം ജേക്സ് ബിജോയ്, എപ്ലോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്, ഇ 4 എക്സ്പെരിമെന്‍റ്സ്, എപ്രിയസ് സ്റ്റുഡിയോ എന്നീ ബാനറുകളാണ് നിര്‍മ്മാണം.

movie por-thozhil
Advertisment