New Update
/sathyam/media/media_files/RHoOoB46Oojel0Ppek1w.jpg)
ബേബി പ്രാമിൽ ഇരുന്ന് കളിക്കുന്ന കുഞ്ഞിനെ അനുകരിച്ച് പൂച്ച. കുഞ്ഞ് ഇരിക്കുന്നത് പോലെ ഒന്നിരുന്ന് വിശ്രമിക്കണമെന്ന് ഒരു ആഗ്രഹം. പിന്നെ ഒന്നും നോക്കിയില്ല. കുഞ്ഞിന്റെ തൊട്ടടുത്തുള്ള ഒഴിഞ്ഞു കിടന്ന പ്രാമിൽ പൂച്ച ചാടിക്കയറി. പതുക്കെ കാലുകൾ താഴെയിറക്കി. കുഞ്ഞ് ഇരിക്കുന്നത് എങ്ങനെയെന്ന് നോക്കി അതുപോലെ ഇരിക്കാൻ ശ്രമിച്ചു. രണ്ടുഭാഗത്തേക്ക് ഇടേണ്ട കാലുകൾ ഒരുമിച്ച് ഒരു വശത്തേക്കാണ് വച്ചു. എന്നാൽ ആകെ ഒരു അസ്വസ്ഥത. പൂച്ച കാലുകൾ പിൻവലിക്കുകയും പ്രാമിൽ നിൽക്കുകയും ചെയ്തു. ഈ സമയമത്രയും ഒരു കൂസലുമില്ലാതെ കളിപ്പാട്ടവും പിടിച്ച് ഇരിക്കുകയാണ് കുഞ്ഞ്. പൂച്ചയിരുന്ന പ്രാമിന്റെ ഉടമയാകട്ടെ, താഴെ മറ്റൊരു സംവിധാനത്തിലിരുന്ന് കളിക്കുകയാണ്.
Advertisment
Cat thinks he's a baby too..🐈🐾😅
📹djsunshine521 pic.twitter.com/aoPSCZ8EXk
— 𝕐o̴g̴ (@Yoda4ever) February 15, 2024