New Update
/sathyam/media/media_files/NuFqoIj1NIaGlajgNQqo.jpg)
മനുഷ്യരെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതും മനസിലാക്കുന്നതും വളര്‍ത്തുനായ്ക്കളാണ് എന്ന് എല്ലാവരും കേട്ടിട്ടുള്ള കാര്യമാണ്. ആ സ്‌നേഹം എത്രമാത്രം ദൃഡവും ആഴവുമുള്ളതാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നിരന്തരം വാര്‍ത്തകളാകാറുമുണ്ട്.
Advertisment
തന്റെ യജമാന്റെ സ്‌നേഹത്തിനൊപ്പം തലോടലും ഏറെ ഇഷ്ടപ്പെടുന്നവരാണ് വളര്‍ത്തുനായ്ക്കള്‍. എന്നാല്‍ ജോലി തിരക്കുകളും മറ്റും മൂലം പലര്‍ക്കും സ്വന്തം വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും കഴിയാറില്ല.
ഇപ്പോള്‍ ബെംഗളുരുവിലുള്ള ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ വളര്‍ത്തുനായ്‌ക്കൊപ്പം ചെലവഴിക്കാന്‍ കണ്ടുപിടിച്ച ഒരു വഴിയാണ് വൈറലാവുന്നത്. ഇന്റര്‍നെറ്റില്‍ വൈറലാവുന്ന വീഡിയോയില്‍ ഒരാള്‍ തന്റെ വളര്‍ത്തുനായ്‌ക്കൊപ്പം ഒരു റൈഡ് ആസ്വദിക്കുന്ന കാഴ്ചയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഡ്രൈവറിന്റെ മടിയിലിരുന്നു സുഖയാത്ര നടത്തുകയാണ് നായ.