New Update
/sathyam/media/media_files/fDsshftrdQkp0J2KKhar.jpg)
വിവാഹ വസ്ത്രത്തില്‍ കയറില്‍ തൂങ്ങി സ്‌പൈഡര്‍ വുമണ്‍ ആയി വേദിയിലേക്ക് പറന്നിറങ്ങുന്ന വധു. പ്രത്യേകം സജ്ജീകരിച്ച കയറില്‍ ഗൗണ്‍ ഒതുക്കിപ്പിടിച്ച് ഒറ്റക്കയ്യില്‍ തൂങ്ങിയാണ് വധുവിന്റെ എന്‍ട്രി.
ആ സാഹസിക എന്‍ട്രി ക്യാമറയില്‍ പകര്‍ത്തിയിരിക്കുകയാണ് കുടുംബഗങ്ങൾ. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ‘ബെസ്റ്റ് ബ്രൈഡല്‍ എന്‍ട്രി’ എന്ന കുറിപ്പോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.ഈ വീഡിയോക്ക് കമന്റുമായി നിരവധി ആളുകളാണ് രംഗത്തെത്തുന്നത്