ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാത്തതിന്റെ കാരണം ഇതാണെന്ന് വിദ്യാ ബാലൻ

author-image
ഫിലിം ഡസ്ക്
Updated On
New Update

ഹിന്ദി സിനിമിയല്‍ കരുത്തുറ്റ വേഷങ്ങളിലെത്തി തിളങ്ങിയ നടിയാണ് വിദ്യാ ബാലൻ. വിവാഹത്തിനു ശേഷവും വിദ്യാ ബാലൻ അഭിനയലോകത്ത് സജീവമായി തുടരുകയാണ്.

Advertisment

publive-image

വ്യക്തി ജീവിതവും സിനിമയും കൂട്ടിക്കുഴയ്‍ക്കാൻ ഇഷ്‍ടപ്പെടാത്ത താരവുമാണ് വിദ്യാ ബാലൻ. എന്തുകൊണ്ടാണ് ഭര്‍ത്താവിന്റെ സിനിമയില്‍ അഭിനയിക്കാത്തത് എന്ന് തുറന്നുപറയുകയാണ് വിദ്യാ ബാലൻ.

സിദ്ദാര്‍ഥ് എന്‍റേതാണല്ലോ എന്ന ചിന്തകാരണം സിനിമയിലെ കാര്യങ്ങളെ കുറിച്ച് ഞാന്‍ വാദിക്കും. അവസാനം അതൊരു വലിയ വഴക്കിലായിരിക്കും കലാശിക്കുന്നത്. അത്തരമൊരു സാഹചര്യത്തിന് താല്‍പര്യമില്ലാത്തതുകൊണ്ടാണ് സിദ്ദാര്‍ഥിന്‍റെ സിനിമയില്‍ അഭിനയിക്കാത്തത്.

ഭാര്യയല്ലേയെന്ന് കരുതി ഞാന്‍ സാധാരണഗതിയില്‍ ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം സിദ്ദാര്‍ഥ് തരണമെന്നില്ല. അത് എന്റെ മൂല്യം കുറച്ചുകാണുന്നതിന് തുല്യമാണ്. ഇത് പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും- വിദ്യാ ബാലൻ പറയുന്നു. ഹിന്ദി സിനിമ നിര്‍മ്മാതാവാണ് സിദ്ദാര്‍ഥ് കപൂര്‍.

Advertisment