ഫ്ലോളറൽ പ്രിൻറ് സാരിയിൽ അതിസുന്ദരിയായി വിദ്യാബാലൻ; കണ്ണെടുക്കാതെ ആരാധകർ...

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

സെലിബ്രിറ്റി ഫാഷൻ ബ്രാൻഡുകളോടും, സെലിബ്രിറ്റികളുടെ സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളോടും എന്നും ഫാഷൻ പ്രേമികൾക്കുള്ള പ്രിയം ചെറുതല്ല. ഇപ്പാൾ വിദ്യാബാലൻ തൻെറ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന് പിന്നാലെയാണ് ഫാഷൻ പ്രേമികളും ആരാധകരും.

Advertisment

അടുത്തിടെ പുതിയ ചിത്രമായ ഷെർണിയുടെ പ്രമോഷൻ പരിപാടിക്കായി താരം എത്തിയ പച്ച നിറത്തിലെ ഫ്ലോളറൽ പ്രിൻറ് സാരിയിലാണ് ഇപ്പോൾ ഫാഷൻ ലോകത്തിന്റെ കണ്ണുടക്കിയിരിക്കുന്നത്. ഈ ചിത്രം ഇതിനോടകം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് പേജായ ഹൂ വോർ വാട് ദെൻ, ആണ് അതിസുന്ദരിയായി സാരിയുടുത്ത് നിക്കുന്ന താരത്തിൻറെ ചിത്രങ്ങൾ പങ്കു വെച്ചിരിക്കുന്നത്. ക്ലോത്തിങ് ബ്രാൻഡായ ടൊറാണിയാണ് മനോഹരമായ ഈ സാരി ഡിസൈൻ ചെയ്തിരിക്കുന്നത്. 30,000 രൂപയാണ് സാരിയുടെ വില.

ഇന്ത്യൻ സംസ്കാരത്തിന് അനുയോജിച്ച, കൈകൊണ്ട് തീര്‍ത്ത എംബ്രോയിഡറികളും പെയിൻറിങ്ങുമൊക്കെയാണ് ഈ ബ്രാൻഡിനേ എപ്പോഴും ശ്രദ്ധേയമാക്കുന്നത്. ലക്ഷ്വറി ക്ലോത്തിങ് ബ്രാൻഡാണ് ടൊറാണി.

ഈ ബ്രാൻഡിൻറെ തന്നെ 75,000 രൂപ വില വരുന്ന ഫ്ലോറൽ ലഹങ്കയിൽ മാധുരി ദീക്ഷിത് തിളങ്ങുന്ന ചിത്രങ്ങൾ ഏതാനും മാസങ്ങൾക്ക് മുമ്പ് ആരാധകര്‍ ആഘോഷമാക്കിയിരുന്നു.

cinema filim
Advertisment