ഓണ്‍ലൈന്‍ വിദ്യാരംഭവുമായി ലേബര്‍ ഇന്‍ഡ്യ സ്‌കൂള്‍

New Update

publive-image

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം നടത്തിയ വിദ്യാരംഭം പതിവിലും പുതുമ നിറഞ്ഞതായിരുന്നു.

Advertisment

കൊറോണ എന്ന വൈറസ് നാടുമുഴുവന്‍ പിടിമുറുക്കിയപ്പോള്‍ പലയിടത്തും വിദ്യാരംഭ ചടങ്ങുകള്‍ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ എല്ലാവര്‍ഷവും അനേകം കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയ ലേബര്‍ ഇന്‍ഡ്യ സ്‌കൂളില്‍ ഈ വര്‍ഷവും വിദ്യാരംഭ ചടങ്ങു മുടക്കിയില്ല.

ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈന്‍ ആയിട്ടാണ് ലേബര്‍ ഇന്‍ഡ്യ സ്‌കൂളില്‍ ഈ വര്‍ഷം വിദ്യാരംഭ ചടങ്ങുകള്‍ നടത്തിയത്.

രാവിലെ 8 മണിക്ക് ഓണ്‍ലൈനില്‍ നടന്ന വിദ്യാരംഭ ചടങ്ങില്‍ കുട്ടികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ച് നയിക്കുവാന്‍ എത്തിയ ഗുരുക്കന്‍മാര്‍ ആകട്ടെ കുട്ടികള്‍ക്ക് എല്ലാ അനുഗ്രഹ ആശംസകളും നേര്‍ന്നു.

ലേബര്‍ ഇന്‍ഡ്യ ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് കുളങ്ങര, സഫാരി ചാനല്‍ ഫൗണ്ടര്‍ & ചീഫ് എക്‌സ്‌പ്ലോറര്‍ സന്തോഷ് ജോര്‍ജ് കുളങ്ങര, ബാലശാസ്ത്ര സാഹിത്യകാരന്‍ പ്രൊഫ എസ്. ശിവദാസ്, മുതിര്‍ന്ന ഭാഭാ അറ്റോമിക് റിസര്‍ച്ച് കേന്ദ്രത്തിലെ മുന്‍ ന്യൂക്ലിയര്‍ ശാസ്ത്രഞ്ജന്‍ ഡോ. എ. പി. ജയരാമന്‍ തുടങ്ങിവര്‍ കുട്ടികളെ എഴുത്തിനിരുത്തി.

ഓണ്‍ലൈനില്‍ കൂടി ഗുരുക്കന്മാര്‍ പറഞ്ഞു കൊടുത്ത അക്ഷരങ്ങള്‍ കുരുന്നുകള്‍ അവരവരുടെ വീടുകളില്‍ തങ്ങളുടെ മാതാപിതാക്കളുടെ മടിയില്‍ ഇരുന്നാണ് അരിയില്‍ എഴുതിയത്.

നേരത്തെ തയാറാക്കി വച്ചിരുന്ന നിര്‍ദേശങ്ങള്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു. സ്വന്തം വീട്ടില്‍ അച്ഛന്റെയും മുത്തച്ഛന്റേയും മടിയില്‍ ഇരുന്നുകൊണ്ട് അറിവിന്റെ ലോകത്തെക്ക് പിച്ചവച്ച കുട്ടികള്‍ എല്ലാവരും സന്തോഷവാന്മാരായിരുന്നു.

സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര സ്വാഗതവും, പ്രിന്‍സിപ്പല്‍ സുജ കെ. ജോര്‍ജ് നന്ദിയും പ്രകാശിപ്പിച്ചു.

pala news
Advertisment