ഫിലിം ഡസ്ക്
Updated On
New Update
Advertisment
നയൻതാരയും വിഘ്നേഷ് ശിവനും അവരുടെ വിശേഷങ്ങൾ എപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടെ വിഘ്നേഷ് സർപ്രൈസുകൾ നൽകാറുണ്ട് ലേഡി സൂപ്പർ സ്റ്റാറിന്.
വനിതാ ദിനത്തിലും വിഘ്നേഷ് നയൻതാരയ്ക്ക് സർപ്രൈസ് ഒരുക്കിയിരുന്നു. നയൻതാരയ്ക്ക് സർപ്രൈസ് ഡിന്നർ ഒരുക്കിയാണ് ഇത്തവണ വിഘ്നേഷ് സ്നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും ഡിന്നർ ഡേറ്റിൽനിന്നുളള ചിത്രം വിഘ്നേഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുമുണ്ട്. സാരിയിൽ സുന്ദരിയായ നയൻതാരയുടെ ചിത്രമാണ് വിഘ്നേഷ് ആരാധകർക്കായി പോസ്റ്റ് ചെയ്തത്.ഏറെ നാളുകൾക്കുശേഷം എന്‍റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ് എന്ന ക്യാപ്ഷനോടു കൂടിയാണ് വിഘ്നേഷ് ഫോട്ടൊ പങ്കുവച്ചിരിക്കുന്നത്.