വാദം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായാല്‍ മതി, കേരളം വിട്ട് പോകരുത്; വിജയ് ബാബുവിന്റെ ജാമ്യ വ്യവസ്ഥകളിങ്ങനെ

author-image
Charlie
Updated On
New Update

publive-image

കൊച്ചി; ബലാത്സംഗ കേസില്‍ വിജയ്ബാബുവിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും, അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.

Advertisment

ഉഭയകക്ഷി സമ്മത പ്രകാരം ആണോ ലൈംഗിക പീഡനം എന്നത് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തില്‍ നോക്കിയാല്‍ മതി. വിദേശത്ത് നിന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നതില്‍ പ്രശ്നം ഇല്ല. വാദം നടക്കുമ്ബോള്‍ ഇന്ത്യയില്‍ ഉണ്ടായാല്‍ മതി. കേരളം വിട്ട് പോകരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കി.

Advertisment