നിയമപ്രശ്‌നങ്ങള്‍ അവസാനിച്ചെങ്കില്‍ മാത്രമേ വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനാകൂവെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍

New Update

publive-image

ലണ്ടന്‍: നിയമപരമായ പ്രശ്‌നങ്ങള്‍ അവസാനിക്കാതെ വിവാദ വ്യവസായി വിജയ് മല്യയെ ഇന്ത്യയില്‍ എത്തിക്കാനാകില്ലെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍.

Advertisment

നിയമപരമായ പ്രശ്‌നങ്ങള്‍ അവസാനിച്ചാല്‍ മല്യയെ ഇന്ത്യയില്‍ എത്തിക്കാമെന്നും കമ്മീഷന്‍ വ്യക്തമാക്കി. പ്രശ്നങ്ങൾ അവസാനിക്കാൻ എത്ര നാളെടുക്കുമെന്നു പറയാൻ ആകില്ലെന്നും എത്രയും വേഗം നടപടികൾ പൂർത്തിയാക്കാനാണു ശ്രമിക്കുന്നതെന്നും ഹൈക്കമ്മിഷൻ വ്യക്തമാക്കി.

വിജയ് മല്യയെ ഇന്ത്യക്കു കൈമാറാൻ കഴിഞ്ഞ ഡിസംബറിലാണ് വെസ്റ്റ്മിന്‍സ്റ്റർ മജിസ്ട്രേട്ട്സ് കോടതി ഉത്തരവിട്ടത്. ഇന്ത്യക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് മല്യ നല്‍കിയിരുന്ന ഹർജി കഴിഞ്ഞ മെയ് 14ന് ബ്രിട്ടൻ കോടതി തള്ളിയിരുന്നു.

Advertisment