അതിശയിപ്പിക്കുന്ന മേയ്ക്ക്ഓവറില്‍ വിജയ് സേതുപതി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് വിജയ് സേതുപതിയുടെ തികച്ചും വിത്യസ്തമായൊരു ലുക്ക്. വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലാബം’. എസ് പി ജനനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലാബത്തിലെ വിജയ് സേതുപതിയുടെ കാരക്ടര്‍ പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ലുക്കാണ് താരത്തിന്റെതേ. ഒറ്റ നോട്ടത്തില്‍ വിജയ് സേതുപതിയാണെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം.

publive-image

‘ലാബം’ എന്ന ചിത്രത്തില്‍ വിജയ് സേതുപതി രണ്ട് വേഷത്തില്‍ എത്തുന്നുണ്ട്. പാക്കിരി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നീതിക്ക് വേണ്ടി പോരാടുന്ന കര്‍ഷക നേതാവിന്റെ കഥയാണ് ലാബം എന്ന ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ശ്രുതി ഹാസന്‍ ശ്രീ രഞ്ജിനി എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. 2020ല്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.

Advertisment