വിജയ് സേതുപതിയും മഞ്ജു വാര്യരും ആദ്യമായി ഒരു മലയാള ചിത്രത്തിലൂടെ ഒന്നിക്കുന്നു. മഞ്ജു വാര്യരെ തന്നെ കേന്ദ്രകഥാപാത്രമാക്കിയ കെയര്‍ ഓഫ് സയിറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ ആര്‍.ജെ. ഷാനാണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നാണ് സൂചന.
/sathyam/media/post_attachments/D80yUWPypzlDKvgVWxhI.jpg)
ബിജു മേനോനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ മലയാളികള്‍ കാത്തിരിക്കുന്ന ചിത്രം 2020 എപ്രിലോടെ തീയേറ്ററുകളില്‍ എത്തും. മുന്‍പ് ജയറാം നായകനായ മാര്‍ക്കോണി മത്തായിയില്‍ അതിഥി വേഷത്തില്‍ വിജയ് സേതുപതി എത്തിയിരുന്നു.
മഞ്ജുവിന്റെ സഹോദരന്‍ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മഞ്ജു വാര്യരും ബിജു മേനോനും തന്നെയാണ് മുഖ്യ കഥാപാത്രങ്ങളില്‍ എത്തുന്നത്