ഡോ. അമാനുല്ല വടക്കാങ്ങരയുടെ പുസ്തകമായ വിജയമന്ത്രങ്ങള്‍ പ്രകാശനം നവംബര്‍ നാലിന് ഷാര്‍ജയില്‍

New Update

publive-image

ദുബൈ ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയ മന്ത്രങ്ങളുടെ പ്രകാശനം നവംബര്‍ നാലിന് ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന മുപ്പത്തൊമ്പതാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നടക്കും.

Advertisment

publive-image

അധ്യാപികയും ഗ്രന്ഥകാരിയുമായ ജാസ്മിന്‍ സമീറിന് ആദ്യ പ്രതി നല്‍കി യൂറോപ്യന്‍ ഡിജിറ്റല്‍ യൂനിവേര്‍സിറ്റി ചാന്‍സിവര്‍ പ്രൊഫസര്‍ സിദ്ദീഖ് മുഹമ്മദാണ് പുസ്തകം പ്രകാശനം ചെയ്യുക.
ഡോ. നജീബ് മുഹമ്മദ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

publive-image

വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി അഞ്ചാമത് പുസ്തകമാണിത്.

sharjah news
Advertisment