ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ കാലികപ്രസക്തവും ഉപകാരപ്രദവും: ചന്ദ്രമോഹന്‍ പിളള

New Update

publive-image

ദോഹ: ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ കാലികപ്രസക്തവും ഉപകാരപ്രദവുമാണെന്ന് പ്രമുഖ സാംസ്‌കാരിക പ്രവര്‍ത്തകനും ദുഖാന്‍ ബാങ്ക് ഫെസിലിറ്റീസ് മാനേജ്‌മെന്‍റ് മേധാവിയുമായി ചന്ദ്രമോഹന്‍ പിള്ള അഭിപ്രായപ്പെട്ടു. ഗ്രന്ഥകാരനില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

മനോഹരമായ ആശയങ്ങള്‍ വശ്യമായ രീതിയില്‍ അവതരിപ്പിക്കുന്ന വിജയമന്ത്രങ്ങളുടെ പോഡ്കാസ്റ്റ് ഏറെ ആവേശത്തോടെയാണ് കേള്‍ക്കാറുളളത് . ജീവിതം അടയാളപ്പെടുത്തുന്ന സുപ്രധാനമായ ആശയങ്ങളും സന്ദേശങ്ങളുമാണ് വിജയമന്ത്രങ്ങളെ വ്യതിരിക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ജീവിതത്തെ മുന്നോട്ടുനയിക്കുവാനും പ്രചോദിപ്പിക്കുവാനും സഹായകമായ ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

doha news
Advertisment