/sathyam/media/post_attachments/VTO8XGZMUKNv9ID8Rjt2.jpg)
പാലാ: വികസന സന്ദേശം വിളമ്പരം ചെയ്ത് പാലായിൽ എത്തിയ ഇടതുമുന്നണിയുടെ വികസന മുന്നേറ്റ യാത്രയ്ക്ക് പാലായിൽ ആവേശോജ്വല സ്വീകരണം നൽകി. സിപിഐ നേതാവ് ബിനോയി വിശ്വം നേതൃത്വം നൽകിയ ജാഥ രാവിലെ 11.45 ഓടു കൂടിയാണ് പാലാ കുരിശുപള്ളി ജംഗ്ഷനിലെത്തിയത്.
/sathyam/media/post_attachments/0AF3nYPanYmu55kLm8dq.jpg)
രാവിലെ 9 മണി മുതൽ ജാഥയെ സ്വീകരിക്കുവാൻ ഇടതുമുന്നണി പ്രവർത്തകരും ട്രേഡ് യൂണിയൻ അംഗങ്ങളും കൂട്ടമായും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ജാഥയായും മുദ്രാവാക്യം വിളികളോടെ നഗരത്തിലേക്ക് ഒഴുകി എത്തിക്കൊണ്ടിരുന്നു.
/sathyam/media/post_attachments/Ds2cQC0Lok7LXBaf0EUW.jpg)
ജാഥയെ വരവേൽക്കുന്നതിനും വിജയിപ്പിക്കുന്നതിനും ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന്ന് കേരള കോൺഗ്രസ് (എം) പ്രവർത്തകര്‍ ദ്വിവർണ്ണ പതാകളും ഏന്തി നഗരത്തിലെത്തി സ്വീകരണം കൊഴുപ്പിച്ചു.
/sathyam/media/post_attachments/dLB5IJyFN0ZX8opP2SGC.jpg)
ചുവപ്പണിഞ്ഞ നഗര മദ്ധ്യത്തിൽ എത്തിയ ജാഥാ ക്യാപ്റ്റനെ ജോസ് കെ മാണിയും ഇടതുമുന്നണി പ്രദേശിക നേതാക്കളും ചേർന്ന് സ്വീകരിച്ച് ളാലം പാലം ജംഗ്ഷനിലേക്ക് ആനയിച്ചു.
യൂത്ത് ഫ്രണ്ട് പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ബൈക്ക് റാലി ജാഥയ്ക്ക് കൊഴുപ്പേകി.
/sathyam/media/post_attachments/Q2cBzERFoV2DKlfclHCi.jpg)
ചുവപ്പ് നിറമുള്ള തുറന്ന ജീപ്പിൽ ജാഥാ ക്യാപ്റ്റൻ ബിനോയ് വിശ്വത്തോടൊപ്പം ജോസ് കെ മാണിയും, വി.എൻ വാസവനും കയറി. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടിയോടെ ജാഥയെ പാലാ ളാലം ജംഗ്ഷനിൽ ഒരുക്കിയ സ്റ്റേജിലേക്ക് ആനയിച്ചു. ബെന്നി മൈലാടൂരിന്‍റെ നേതൃത്വത്തിൽ എൻസിപി പ്രവർത്തകരും ജാഥയിൽ ആവേശത്തോടെ അണിനിരന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us