വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ‘കബീര്‍ സിംഗ്’ സംവിധായകന്‍

ന്യൂസ് ബ്യൂറോ, മുംബൈ
Sunday, December 1, 2019

മുംബൈ: തെലുങ്ക് സിനിമ അര്‍ജുന്‍ റെഡ്ഡിയെ മലയാളി താരം പാര്‍വതി തിരുവോത്ത് വിമര്‍ശിച്ചതിന് പിന്നാലെ, അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി പതിപ്പായ കബീര്‍ സിംഗിനെ വിമര്‍ശിച്ച് സംവിധായകന്‍ വിക്രമാദിത്യ മോട്‍വാനെ രംഗത്ത്.

ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കബീര്‍ സിംഗിന്‍റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ ട്വീറ്റിന് മറുപടിയായാണ് സിനിമയെ വിക്രമാദിത്യ മോട്‍വാനെ വിമര്‍ശിച്ചത്.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം. സമൂഹത്തില്‍ മാറ്റം വരണമെങ്കില്‍ ‘ഭയം’ ഉണ്ടാകണം. ഭയം പുതിയ നിയമമാകണം. കടുത്ത ശിക്ഷ മാതൃകയാകണം. രാജ്യത്തെ എല്ലാ പെണ്‍കുട്ടികള്‍ക്കും സുരക്ഷ ആവശ്യമാണ്. പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നായിരുന്നു കബീര്‍ സിംഗിന്‍റെ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയുടെ ട്വീറ്റ്.

ട്വീറ്റിന് മറുപടിയുമായി മോട്‍വാനെ രംഗത്തെത്തി. കബീര്‍ സിംഗിലെ സ്ത്രീ വിരുദ്ധതയെ വിമര്‍ശിച്ചു. “അവളെ(സ്ത്രീയെ) മുഖത്തടിക്കുന്നതില്‍ നിന്ന് ‘ഭയം’ തടയുമോ” എന്നായിരുന്നു മോട്‍വാനെയുടെ ചോദ്യം.

×