Advertisment

ഛായാഗ്രഹണം കാഴ്ചകോണുകളുടെ ഹൃദയാനുഭൂതി

New Update

കണ്ണും മനസ്സും ഉടക്കിയ ദൃശ്യങ്ങള്‍ എത്ര പ്രയാസം സഹിച്ചാലും ക്യാമറ യില്‍ പകര്‍ത്താനുള്ള ആഗ്രഹം കെ.വി.വിന്‍സെന്റ് വിട്ടുകളയില്ല. വിശദവും ദീര്‍ഘ വുമായ അനുഭവങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞവയാണ് ഓരോ ചിത്രവും. അവ നിശ്ചലമാണെങ്കിലും സര്‍ഗാത്മക വശ്യത ആസ്വദിച്ചു മാത്രം എടുത്തവയാണെ ന്ന് ആര്‍ക്കും തോന്നും .

Advertisment

publive-image

ഫോട്ടോഗ്രാഫി വിനോദം എന്നതിലുപരി ഒരു സാംസ്‌കാരിക പ്രവ ര്‍ത്തനം കൂടിയാണ്. ഓരോ ക്ലിക്കും സജീവവും വര്‍ണാഭവവുമാക്കുന്നതില്‍ ഒരു ഫോട്ടോഗ്രാഫര്‍ക്കുണ്ടായിരിക്കേണ്ട മിടുക്കാണ് അയാളെ വ്യത്യസ്തനാക്കുന്നത്. കഥ പറയുന്നതായിരിക്കണം ചിത്രങ്ങള്‍.

മനസ്സിന് സംതൃപ്തി പകരുന്ന മനോഹര ചിത്രങ്ങളെടുക്കുക എന്നതാണ് ഒരു ഫോട്ടോഗ്രാഫറുടെ എന്നത്തേയും നിയോഗം. നാലു പതിറ്റാണ്ടിലേറെയായി ക്യാമറയെ സന്തന്ത സഹചാരിയാക്കിയ തൃശ്ശൂര്‍ കാട്ടൂര്‍ സ്വദേശി കെ.വി.വിന്‍സെന്റ് സജീവ ചര്‍ച്ചകള്‍ക്ക് വിധേയമായ നിരവധി ഫോട്ടോ കളുടെയും ഹ്രസ്വചിത്രങ്ങളുടെയും ഉടമയാണ്. പുതിയ കാഴ്ചപ്പാടുകള്‍ സൃഷ്ടിച്ച ഈ കലാപ്രവര്‍ത്തനം സമര്‍പ്പണത്തിന്റെ അടയാളമായി നില കൊള്ളുന്നു.

publive-image

ഫോട്ടോഗ്രാഫി ഇത്രയൊന്നും ശ്രദ്ധ ആകര്‍ഷിച്ചിട്ടില്ലാത്ത 1960-ക ളില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഫോട്ടോഗ്രാഫിയുടെ സ്ഥാപക പ്രസി ഡണ്ടായിരുന്ന ഡോ. ജി.തോമസ് കേരളത്തില്‍ ധാരാളം ക്യാമറ ക്ലബ്ബുകള്‍ രൂപീകരിച്ച് വൈവിധ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതില്‍ നിന്നുമാത്രമേ ഇന്ന് നിലനില്‍ക്കുന്നുള്ളൂ- ഇമേജ് ഫോട്ടോഗ്രാഫിക് അസോസിയേഷന്‍.

വര്‍ഷങ്ങളായി അതിന്റെ സെക്രട്ടറി സ്ഥാനത്തിരിക്കാ ന്‍ കഴിഞ്ഞത് വിന്‍സെന്റിനു കിട്ടിയ പൊതു സ്വീകാര്യതയാണ്. ഫോട്ടോ ഗ്രാഫി എന്ന കലയിലും സാങ്കേതികവിദ്യയിലും തികഞ്ഞ അറിവനുഭവ വും വൈദഗ്ധ്യവുമുണ്ട് വിന്‍സെന്റിന്. അനേകം പേര്‍ക്ക് അധ്യാപകനാ ണെങ്കിലും ഈ രംഗത്ത് ഇന്നും ഒരു വിദ്യാര്‍ത്ഥിയെ പോലെ നല്ലൊരു അന്വേഷകനായി തുടരുന്നു. ഫോട്ടോഗ്രാഫിയിലെ പുതിയ പുതിയ വികാ സ പരിണാമങ്ങളെ കൗതുകപൂര്‍വ്വം നിരീക്ഷിക്കാറുണ്ട്.

വിസ്മയിപ്പിക്കു ന്ന വര്‍ണ സന്തുലനമാണ് ഇദ്ദേഹത്തിന്റെ പ്രകൃതി ചിത്രങ്ങള്‍ക്ക്. ഈ പ്രായത്തിലും യാത്രയും നിരീക്ഷണ പാടവവുമായി നടക്കുന്ന ഇദ്ദേഹം മയിലുകളെ സംബന്ധിച്ച സൂക്ഷ്മ പഠനത്തിലാണിപ്പോള്‍. പെണ്‍മയിലു കളെയും ആണ്‍മയിലുകളെയും തിരിച്ചറിയുന്നത് അവയുടെ തലക്കുമീ തെയുള്ള തവിട്ടു നിറത്തിലുള്ള കൊച്ചു പീലികള്‍ നോക്കിയാണ്. പെണ്‍ മയിലുകളുടെ തലക്കു മീതെ മാത്രമേ തവിട്ടുനിറം കാണു. മാത്രമല്ല, മനുഷ്യരുടെ വിരല്‍ത്തുമ്പിലെ സൃഷ്ടി സവിശേഷത പോലെ ഓരോ മയി ലിനും അവയുടെ തലയിലെ കൊച്ചു പീലികള്‍ക്ക് ഈ വൈജാത്യമുണ്ട്. എല്ലാ മയിലുകളുടെയും രൂപസാദൃശ്യം ഒന്നുതന്നെയായിരുന്നിട്ടും ഓരോ ന്നിനെയും വേറിട്ടു നിര്‍ത്തുന്ന ഘടകം ഇവക്കുണ്ടെന്നാണ് വിന്‍സെന്റി ന്റെ നിരീക്ഷണം.

ഫോട്ടോഗ്രാഫിയോട് ജിജ്ഞാസ വേണം. ത്യാഗ മനഃസ്ഥിതിയും ആര്‍ജവവും ഉണ്ടായിരിക്കണം. അനുദിനം വികസിക്കുന്ന, മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന മേഖലയാണിത്. അവിടെ പുതുപരീക്ഷണങ്ങള്‍ക്ക് ഇന്ന ത്തെ തലമുറ ഒരുക്കമല്ല. ഫോട്ടോഗ്രാഫി എന്നല്ല, ഏത് സര്‍ഗസൃഷ്ടിയും മൗലികതയും മനുഷ്യകേന്ദ്രീകൃത പ്രമേയവും വാചാലമായി കാണാനാ ണ് കാഴ്ചക്കാര്‍ മോഹിക്കുന്നത്.

ചിത്രങ്ങള്‍ ദൃശ്യരൂപകങ്ങളെ മുന്നോട്ടു നയിക്കുന്നു. അവ പലപ്പോ ഴും ജീവിതത്തിന്റെ പുനര്‍ നിര്‍വചിയ്ക്കലാവുന്നു. ആശയത്തെ, സംഭവ ത്തെ വിശ്വസനീയമായും വൈകാരികമായും അവതരിപ്പിക്കുന്നതിനും ഛായാഗ്രാഹകന് കഴിയും എന്ന് കാണുന്നു എന്നതിനേക്കാള്‍ അര്‍ത്ഥാ ന്തരങ്ങള്‍ ധ്വനിപ്പിക്കുന്നതാകും ചില ക്ലിക്കുകള്‍.

ചില ചിത്രങ്ങള്‍ കാര്യ മാത്ര പ്രസക്തവും വാചാലവുമായിരിക്കും.ഏതൊരു ആകര്‍ഷകമായ ദൃശ്യവും പാഴായി പോകരുതെന്ന നിര്‍ ബന്ധ ബുദ്ധിയാണ് ഒരു ക്യാമറാമാനെ മഥിക്കേണ്ടത്. പ്രകൃതി എന്ന അനുഭവത്തിന്‍റെ / കാഴ്ചയുടെ വ്യത്യസ്ത കോണുകളിലാണ് ക്ലിക്കുകള്‍. വിന്‍ സെന്റിനെ സംബന്ധിച്ച് ഓരോ യാത്രയും ഓരോ പഠനമാണ്. വ്യത്യസ്ത മായ കൗതുകങ്ങള്‍ കണ്ടെത്തുക, അത് ആര്‍ക്കും അലോസരമാകാതെ തന്റെ ക്യാമറയില്‍ പകര്‍ത്തുക എന്നതാണ് രീതി.

റവന്യൂ ഉദ്യോഗസ്ഥന്‍ എന്ന നിലയിലാണ് തൃശൂരില്‍നിന്ന് ആലത്തൂരിലെത്തിയതെങ്കിലും അന്നും ഇന്നും പ്രണയം ഫോട്ടോഗ്രാഫിയോടാണ്. കുറച്ചുകാലം അട്ടപ്പാടിയിലു ണ്ടായിരുന്നു. തന്റെ നിരന്തരമായ കൗതുകങ്ങളുടെയും അന്വേഷണത്തി ന്റെയുംാഗമായി വിന്‍സെന്റ് സ്വയം ചോദിച്ചു വാങ്ങിയതാണ് അട്ടപ്പാടി യിലെ ഉദ്യോഗമാറ്റം. കൗമാരകാലം തൊട്ടേ കലാസാഹിത്യ തല്‍പരത യുമുണ്ട്. തന്റെ നാട്ടുകാരായ ടി.വി.കൊച്ചു ബാവ, അശോകന്‍ ചരുവില്‍ എന്നീ എഴുത്തുകാരോടൊന്നിച്ച് സാഹിത്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

ഖലീല്‍ ജിബ്രാന്റേതടക്കം അനേകം കവിതകള്‍ മലയാളത്തിലേക്ക് മൊഴി മാറ്റിയിട്ടുണ്ട്. അശോകന്‍ ചരുവിലിന്റെയും ടി.വി.കൊച്ചുബാവയു ടെയും മലയാള രചനകള്‍ ഇംഗ്ലീഷിലേക്കും വര്‍ഷാന്തരം ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും ശ്രദ്ധേയമായ ഉയര്‍ന്ന സമ്മാനത്തുകയുമായി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഇന്‍സൈറ്റ് ചലച്ചിത്രമേളയുടെ ഡയറക്ടര്‍ കൂടിയാണ്.

കഴിഞ്ഞ 26 വര്‍ഷമായി പാലക്കാട് മേഴ്‌സികോളേജില്‍ ഫോട്ടോ ഗ്രാഫി കോഴ്‌സ് നടത്തി. ഇമേജിന്‍റെ പേരില്‍ എല്ലാ ഡിസംബറിലും ഫോട്ടോഗ്രാഫി മത്സരവും പ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്. വിവിധ മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും ഇമേജില്‍ അംഗങ്ങളായുണ്ട്.

വിനോദവും വിജ്ഞാനവും എന്ന നിലക്ക് തുടങ്ങിയ ഫോട്ടോ താല്‍പര്യത്തെയാണ് വിന്‍സെന്റ് സൃഷ്ടിപരമായി ഉദ്ദീപിപ്പിക്കുന്നത്. കണ്ണും മനസ്സും ഉടക്കിയ ദൃശ്യങ്ങള്‍ എത്ര പ്രയാസം സഹിച്ചാലും ക്യാമറയില്‍ പകര്‍ത്താനുള്ള ആഗ്രഹം വിന്‍സെന്‍റ് വിട്ടുകളയില്ല. വിശദവും ദീര്‍ഘവുമായ അനുവങ്ങളില്‍ നിന്നുരുത്തിരിഞ്ഞവയാണ് ഓരോ ചിത്രവും. അവ നിശ്ചല മാണെങ്കിലും സര്‍ഗാത്മകമായ വശ്യത ആസ്വദിച്ചുമാത്രം എടുത്തവയാ ണെന്ന് ആര്‍ക്കും തോന്നും.

vincent photography
Advertisment