തരംഗമായി ‘തണ്ണീർ മത്തൻ ദിനങ്ങളു’ടെ ട്രെയ്‌ലർ

ഫിലിം ഡസ്ക്
Wednesday, June 26, 2019

വിനീത് ശ്രീനിവാസൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. വിനീതിനൊപ്പം കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ മാത്യു തോമസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ജൂലൈ അവസാനത്തോടെ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ,ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് നിർമ്മിച്ചു ഗിരീഷ് എ ഡി സംവിധാനം ചെയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ.

×