‘ഹൃദയം’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി, ചിത്രം തിയറ്ററില്‍ തന്നെയാവും റിലീസ്, പാക്ക് അപ്പ് ചിത്രം പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം‘ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രമാണ്. ചിത്രത്തിൽ നായകനാകുന്നത് പ്രണവ് മോഹന്‍ലാൽ ആണ്. ഹൃദയത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ച് വിനീത്.

Advertisment

ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹമെന്നും അതിനായി പരമാവധി ശ്രമിക്കുമെന്നും വിനീത് പറഞ്ഞു.

‘എന്ത് മനോഹരമായൊരു യാത്രയായിരുന്നു ഇത്. ഈ പ്രതിസന്ധി സമയം കടന്ന് പോകുമെന്നും പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. തീര്‍ച്ചയായും ഹൃദയം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങള്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ വേണം’, എന്നാണ് വിനീത് കുറിച്ചത്.

പ്രണവ് മോഹന്‍ലാല്‍, നിര്‍മ്മാതാവ് വൈശാഖ് സുബ്രമണ്യത്തിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചായിരുന്നു വിനീതിന്റെ പോസ്റ്റ്. ‘ഇരുപത്തിയൊന്നാം നൂറ്റാണ്ടി’നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്. ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്.

എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍.

cinema
Advertisment