Advertisment

കൈവിരല്‍തുമ്പില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് ചിത്രവിസ്മയം തീര്‍ത്ത് വിനി സനീഷ്, റിയാദ് നൈല ആര്‍ട്ട്‌ ഗാലറിയില്‍ ജനുവരി 20 മുതല്‍ 23 വരെ പ്രദര്‍ശനം ഒരുക്കുന്നു.  

author-image
admin
New Update

റിയാദ് : അധികമാരും കൈവെക്കാന്‍ തല്പര്യപെടാത്ത ഒരു മേഖലയാണ് വിനി സനീഷ് തെരഞ്ഞെടുത്തിരിക്കുന്നത് കൈവിരല്‍കൊണ്ട് വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ച് ചിത്രവിസ്മയം ഒരുക്കി ഒട്ടേറെ ചിത്രങ്ങള്‍ക്ക് മികവേകിയ ചിത്രകാരി വിനി  സനീഷ് ആദ്യമായി റിയാദില്‍ തന്‍റെ ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കുന്നു  റിയാദിലെ നൈല ആര്‍ട്ട് ഗാലറിയില്‍ 2020 ജനുവരി 20ന്  വൈകീട്ട് എഴുമണി മുതല്‍ നടക്കും. നാല് ദിവസം നീണ്ടുനില്‍ക്കുന്ന  ചിത്ര പ്രദര്‍ശനം കാണുന്നതിനായി  ഇന്ത്യന്‍ അംബാസിഡര്‍ ഡോ ഔസാഫ് സയീദ്‌ മുഖ്യ അതിഥിയായി പങ്കെടുക്കും റിയാദില്‍ ഭര്‍ത്താവ് സനീഷ് , ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ നൗഷാദ് കിളിമാനൂര്‍ എന്നിവരോടൊപ്പം  നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിനി സനീഷ് .

Advertisment

publive-image

ചിത്രകാരി വിനി സനീഷ് റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍

സൗദിഅറേബ്യയുടെയുടെ ഇന്ത്യയുടെയും  സാംസ്കാരിക പാരമ്പര്യം, വിളിച്ചോതുന്ന 29 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പെടുത്തിയിട്ടുള്ളത്. ഇതാദ്യമായിട്ടാണ് റിയാദില്‍  ഒരു മലയാളിയുടെ കൈവിരല്‍തുമ്പുകൊണ്ട് വരച്ച ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നത്. കഴിഞ്ഞ നാലുവര്‍ഷമായി വിനി സനീഷ് റിയാദിലുണ്ട് ഭര്‍ത്താവ് സനീഷ് ഒരു കമ്പനിയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായി ജോലിചെയ്യുന്നു. 2012 മുതല്‍ ചിത്രംവരയില്‍ വിനി സജീവമാണ് മകന്‍ കൈവിരല്‍ വെച്ച് പെയിന്റ് ചെയ്യുന്നത് കാണുമ്പോള്‍ വെറുതെ മനസ്സില്‍ തോന്നിയ ആശയമാണ് വിരല്‍തുമ്പില്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് ചിത്രം വരക്കാനുള്ള ആശംയം മനസ്സില്‍ വരുന്നതെന്ന് വിനി പറയുന്നു..

വിനിവിയുടെ തനതായ പെയിന്റിംഗ് ശൈലി “DEXTERISM” എന്നറിയപ്പെടുന്നു.  ഡെക്സ്റ്റെറിസം. എന്ന തന്റെ പുതിയ കലാപ്രസ്ഥാനത്തെക്കുറിച്ച് വളരെയധികം ആവേശത്തോടെയും അഭിമാനത്തോടെയും  അവതരിപ്പിക്കുന്നുവെന്ന് വിനിവി  പറഞ്ഞു  കലാസൃഷ്ടികളുടെ ചിത്രീകരണമാണ് ഡെക്സ്റ്റെറിസം. ഫിംഗർ പെയിന്റിംഗി ന്‍റെ തനതായ സാങ്കേതികത ഉപയോഗിച്ച്.  ക്യാൻവാസിൽ നിറങ്ങളുടെയും സൗന്ദര്യ ത്തിന്റെയും ആഴം പ്രദർശിപ്പിക്കുവാന്‍ കഴിയും  തന്റെ   പ്രസ്ഥാനമായ ഡെക്സ്റ്റെറിസത്തിൽ ചേരാൻ കൂടുതൽ ആളുകളെ കൊണ്ടുവരുമെന്ന് വിനി പറയുന്നു .

അറബി സംവേദനക്ഷമതയോടുകൂടിയ വിരൽ-പെയിന്റിംഗ് സാങ്കേതികതയുടെ സംയോജനമാണ്  എക്സിബിഷൻ, കൂടാതെ ഇന്ത്യയുടെ സംസ്കാരത്തെ ചിത്രീകരിക്കുന്ന കുറച്ച് പെയിന്റിംഗുകളും. ഉള്‍പെടു ത്തിയിട്ടുണ്ട്  ഇപ്പോൾ സൗദി അറേബ്യയിൽ താമസിക്കുന്നതിനാൽ, ഈ മനോഹരമായ ദേശത്ത് നിന്ന് ധാരാളം സംസ്കാരങ്ങൾ ശേഖരിക്കപ്പെട്ടു. ഒരു കലാകാരിയെന്ന നിലയിൽ  ഡെക്സ്റ്റെറി സത്തിന്റെ പരിശുദ്ധി നഷ്ടപ്പെടാതെ, അത്  ക്യാൻവാസുകളിൽ ചിത്രീകരിക്കാൻ കഴിയുമെന്ന് വിനി പ്രത്യാശ പ്രകടിപ്പിച്ചു.

publive-image

വിനിയുടെ ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനം 2017ല്‍ തൃശ്ശൂര്‍ ലളിതകലാ അക്കാദമിയില്‍ നടന്നിരുന്നു. വിനിയുടെ ചിത്രരചനയെ കുറിച്ച് നിരവധി മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിട്ടുണ്ട്. എണ്ണചായത്തില്‍ തീര്‍ത്ത ചിത്രങ്ങളാണ് കൂടുതലും വരക്കുന്നത്. നിരവധി അംഗീകാരങ്ങള്‍  ലഭിച്ചിട്ടുണ്ട് ബഹ്‌റൈനിൽ നടന്ന ലോകത്തിലെ ഏറ്റവും വലിയ 3ഡി അനാമോർഫിക്ക് പെയിന്റിംഗിനായുള്ള മത്സരത്തില്‍  “ഗിന്നസ് ലോക റെക്കോര്‍ഡ്‌ അംഗമാണ്, ഡോ. എ പി ജെ അബ്ദുൾ കലാം, ഇന്റർനാഷണൽ വിമൻസ് എക്സലൻസ് അവാർഡ് 2018 (ഫോർ ബെസ്റ്റ് ആർട്ടിസ്റ്റ് ഫിംഗർ പെയിന്റിംഗ്സ്) ദുബായ്,) തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ചിത്ര പ്രദര്‍ശനം ഒരുക്കുകയും അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

സാമുഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ വരയ്ക്കാനാണ് കൂടുതല്‍ ഇഷ്ട്ടമെന്നും ഈ രംഗത്ത് തന്‍റേതായ ഒരു മേഖല കണ്ടെത്താനാണ്‌ ശ്രമിക്കുന്നതെന്നും സൗദി അറേബ്യ യുടെ സംസാകരിക പാരമ്പര്യം കൂടുതല്‍ ഇപ്പോള്‍ തന്‍റെ ചിത്രങ്ങളുടെ കാന്‍വാസില്‍ കൂടുതാലായി ഉള്‍പെടുത്തി യിട്ടുണ്ട് തന്‍റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഊര്‍ജ്ജം പകരുന്നത്  ഭര്‍ത്താവും കുടുംബവുമാണെന്ന് വിനി പറഞ്ഞു. തൃശ്ശൂര്‍ സ്വദേശിനി യാണ് വിനി വിവാഹശേഷം  ഭര്‍ത്താവിന്‍റെ നാടായ പാലക്കാടാണ് സ്ഥിരതാമസം.

 

Advertisment