വിരഹാർദ്രമായ പ്രണയത്തിന്റെ നിഴൽകാഴ്ചകളെ സമ്മാനിച്ച സൂപ്പർ ഹിറ്റ് ആൽബം ‘പ്രണയസങ്കീർത്തനങ്ങൾ’

New Update

&feature=youtu.be

Advertisment

പ്രണയവും വിരഹവും ഇടകലർന്ന നിഴൽചിത്രങ്ങളുടെ നനുത്ത ഓർമകളെ സമ്മാനിക്കുന്ന ഈ ആൽബം  മഞ്ജു വാര്യരുടെയും മധു ബാലകൃഷ്ണനെയും എഫ് ബി പേജുകളിലൂടെയാണ് റിലീസായത്.

പറഞ്ഞോ പറയാതെയോ പോയ പ്രണയത്തിനെ കുറിച്ചുള്ള ഓര്മകളിലേക്കുള്ള തിരിച്ചുനോട്ടമാണ് ഈ ദൃശ്യകാവ്യം.  രാത്രിയുടെ ഏകാന്തസ്വപ്നങ്ങളിലേക്കു പൂർവ്വപുണ്യത്തിന്റെ സൂര്യകാന്തിയായി കൊഴിയുവാൻ മാത്രം വിരിഞ്ഞ പ്രണയത്തെ കുറിച്ചുള്ള ഈ ഗാനത്തിന്റെ വരികളും സംവിധാനവും ചെയ്തിരിക്കുന്നത്  നെതെർലാൻഡ്സിൽ സീനിയർ ശാസ്ത്രജ്ഞനായ ഡോ.ബാബു വർഗീസ് ആണ്.

പരിഭവം ചൊന്നു രാവുറങ്ങുമ്പോഴും വീണ്ടും വീണ്ടും കേൾക്കുവാൻ കാതോർത്തുണരുന്ന  മനോഹര മെലഡിയായി ഗാനം ചിട്ടപ്പെടുത്തി പാടിയിരിക്കുന്നത് സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ പൂർവ വിദ്യാർത്ഥികളായ ലിയോ ആന്റണി, നകുൽ നാരായണൻ, ലുലു മാത്യു എന്നിവരാണ്. നിലാവും നിഴലും പോലെ ഇടകലർന്ന നിഴൽചിത്രങ്ങളുടെ, അവ്യക്തമായ ഓർമകളുടെ  ദൃശ്യവിസ്മയമാണ് ബെയ്‌ലി ജോസ് ഒരുക്കിയിരിക്കുന്നത്. നകുൽ നാരായണൻ, രേഷ്മ നകുൽ, സോന സോജൻ എന്നിവരാണ് ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ ജോസ് എഡിറ്റിങ് നിർവഹിച്ചു.
പ്രണയത്തിന്റെ അൾത്താരയിൽ നിന്ന് നിഴലുകളിലേക്കുള്ള തീർത്ഥാടനത്തിനെ കുറിച്ച് പറയുന്ന,  ഇതിനോടകം ഹിറ്റായ ഈ ദൃശ്യകാവ്യത്തിന്  സമൂഹമാധ്യമങ്ങളിൽ വളരെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

Advertisment