നെറ്റ്ഫ്‌ളിക്‌സിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഒരു പരമ്പരയാണ് സ്‌ക്വിഡ് ഗെയിം. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഈ സീരിസിന് ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരാണുള്ളത്. സീരിസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പോസ്റ്റുകൾക്കും ട്രോളുകൾക്കുമെല്ലാം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ച് വരുന്നത്.
നിങ്ങൾ ഈ സീരിസിന്റെ കടുത്ത ആരാധകരാണെങ്കിൽ, ഗെയിമിൽ പങ്കെടുക്കുന്നവർക്ക് കിട്ടിയ അൽപ്പം ബുദ്ധിമുട്ടേറിയ ഒരു ടാസ്‌ക് ശ്രദ്ധിക്കാൻ സാദ്ധ്യതയുണ്ട്. പരന്ന കട്ടിയുള്ള മിഠായിയിൽ നിന്നും ഒരു രൂപം നിർമ്മിച്ചെടുക്കുക എന്നതായിരുന്നു ടാസ്‌ക്.
എല്ലാ നെറ്റിസൺസിന്റെയും മനം കവർന്ന് കൊണ്ട് അതിന് പരിഹാരം കണ്ടെത്തി നൽകിയിരിക്കുകയാണ് ഒരു പൂച്ച. സ്‌ക്വിഡ് ഗെയിമിൽ കണ്ടത് പോലെ ഡൽഗോണ കാൻഡി ഉണ്ടാക്കുന്നതിനുള്ള ശരിയായ രീതി ഈ പൂച്ച നമുക്ക് കാണിച്ചു തരുന്നു. പൂച്ചയുടെ ഈ പാചക വീഡിയോയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരമാണ് ലഭിക്കുന്നത്.
&feature=emb_title