കൂറ്റന്‍ ചിലന്തിയോടൊപ്പം കളിക്കുന്ന മകള്‍; പേടിച്ചരണ്ട് പിതാവ്; വീഡിയോ

author-image
admin
New Update

publive-image

കുട്ടികളുടെ നിഷ്കളങ്കമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോ കൂറ്റന്‍ ചിലന്തിയോടൊപ്പം കളിക്കുന്നൊരു കുരുന്നിന്‍റെയാണ്.

Advertisment

'ടരാന്റുല' എന്നയിനം കൂറ്റന്‍ എട്ടുകാലിയോടൊപ്പം കളിക്കുന്ന 18 മാസം പ്രായമുള്ള തന്റെ മകളെ കണ്ട് പേടിച്ചരണ്ട് നില്‍ക്കുന്ന പിതാവിനെയാണ് വീഡിയോയില്‍ കാണുന്നത്. പെട്ടെന്ന് തന്നെ അദ്ദേഹം മകളെയും എടുത്ത് ഓടുന്നതും വീഡിയോയില്‍ കാണാം. യുഎസിലെ അരിസോണയിലെ ട്യൂസണിൽ നിന്നുള്ള ഡേവിഡ് ലേമാനാണ് മകളെ എടുത്തോടിയത്.

36കാരനായ ഡേവിഡ് കുടുംബത്തോടൊപ്പം സ്വിമിങ് പൂളിനരികിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് കൂറ്റൻ ചിലന്തിയുമായി മകൾ കളിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഡേവിഡ് തന്റെ മകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോൾ, അവൾ 'ബഗ്! ബഗ്!' എന്നു പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പെട്ടെന്ന് സംഭവം മനസ്സിലാക്കിയ ഡേവിഡ് കുഞ്ഞിനേയും എടുത്ത് ഓടുകയായിരുന്നു.

video
Advertisment