‘മനസ്സിൻ മടിയിലെ മാന്തളിരിൽ…’ – ലല്ലു ടീച്ചറുടെ പുതിയ കവർ സോംഗ്

ലിനോ ജോണ്‍ പാക്കില്‍
Wednesday, October 23, 2019

സംഗീതത്തിന്റെ താരാട്ടിൽ മയങ്ങാൻ ഹൃദ്യമായ ഒരു കവർ സോഗ്. മാനത്തേ വെള്ളിത്തേര് എന്ന് ചിത്രത്തിനു വേണ്ടി ഷിബു ചക്രവർത്തിയുടെ വരികൾക്ക് മലയാളികളുടെ പ്രിയപ്പെട്ട ജോൺസൺ മാഷ് സംഗീതം നൽകിയ മലയാളത്തിലെ മികച്ച താരാട്ടു പാട്ടുകളിൽ ഒന്നായ ‘ മനസ്സിൻ മടിയിലെ മാന്തരിളിൽ ‘ എന്ന ഗാനത്തിന് കവർ വേർഷനൊരുക്കി ലല്ലു ടീച്ചറുടെ പുതിയ സംഗീത വീഡിയോ സാമൂഹു മാധ്യമങ്ങളിൽ തരംഗമായി മാറുന്നു.

വാണി ജയറാം പാടി മലയാളികൾ ഏറ്റു പാടുന്ന ഈ താരാട്ട് ഗാനത്തിന്റെ തനിമയും മധുരവും ഒട്ടും ചോരാതെ തന്നെ തന്റെ സ്വതസിദ്ധമായ ഗാനാലാപന ശൈലിയിലാണ് മലയാളികളുടെ പ്രിയ ഗായിക ലല്ലു അൽഫോൺസ്സ് കവർ പാടി അഭിനയിച്ചിരിക്കുന്നത്.

റോബിൻ തോമസ്സാണ് ബാക്ഗ്രൗഡ് സ്കോർ പ്രാഗ്രാമിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ലിയോ ആൽഫോൺസിന്റെ ടൈറ്റൽസ്സും വീഡിയോ എഡിറ്റിംഗും കവർ വീഡിയോ തികച്ചും ആസ്വാദ്യകരമാക്കുന്നു.

ജോൺസൺ മാഷിന് ആദരവ് ആർപ്പിച്ച് ലല്ലു ടീച്ചറിന്റെ മനോഹര ശബദത്തിൽ പാടിയ കവർഗാനം , നല്ലൊരു മെലഡി ഗാനമായി ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞിരിക്കുന്നു.

×