മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് കോവിഡ് വൈറസ് ബാധ. മാല്‍ദീവ്‌സില്‍ അവധി ആഘോഷിച്ച് ഇംഗ്ലണ്ടില്‍ എത്തിയതിന് ശേഷമാണ് താരത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ താരം കോവിഡ് നെഗറ്റീവ് ആയിട്ടുണ്ട്. എന്നാല്‍ താരത്തിന് കോവിഡ് പോസിറ്റീവ് ആയത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ മുന്നൊരുക്കങ്ങള്‍ ബാധിക്കുമെന്നാണ് കരുതുന്നത്.
നേരത്തെ ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. കോവിഡ് മാറി താരം ഉടന്‍ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ജൂണ്‍ 24ന് ആരംഭിക്കുന്ന ലെസ്റ്റര്‍ഷയറിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തെ ടീമിലെ കോവിഡ് ബാധ മത്സരത്തിനുള്ള മുന്നൊരുക്കങ്ങളെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ താരങ്ങള്‍ക്ക് അമിതഭാരം നല്‍കേണ്ടതില്ലെന്നാണ് മെഡിക്കല്‍ സംഘം നല്‍കിയ ഉപദേശം. അതുകൊണ്ട് തന്നെ ലെസ്റ്റര്‍ഷയറിനെതിരായ സന്നാഹ മത്സരം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഉദ്ദേശിച്ച തലത്തില്‍ കളിക്കാന്‍ കഴിയില്ലെന്നാണ് കരുതുന്നത്.