അറിയാം വിരാട് കോലിയുടെ ഫിറ്റ്നസ് രഹസ്യങ്ങൾ...

author-image
സത്യം ഡെസ്ക്
Updated On
New Update

publive-image

ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമെന്ന വിശേഷണം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് അര്‍ഹതപ്പെട്ടതാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏറ്റവും ഫിറ്റായ കളിക്കാരിൽ ഒരാളാണ് ക്യാപ്റ്റൻ വിരാട് കോലി.നിത്യേനയുള്ള വർക്ക് ഔട്ടും കൃത്യമായ ആഹാരശീലങ്ങളുമാണ് കോലിയെ ഫിറ്റാക്കി നിർത്തുന്നത്.

Advertisment

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ നടന്ന ഒരു ചോദ്യോത്തരവേളയിൽ കോലി ആരാധകരുമായി തന്റെ ഡയറ്റ് പ്ലാൻ പങ്കു വെച്ചിരുന്നു. ധാരാളം പച്ചക്കറികൾ, മുട്ട, രണ്ട് കപ്പ് കാപ്പി തുടങ്ങി പരിപ്പ്, ക്വിനോവ, ചീര, ദോശ എന്നിങ്ങനെ നീളുന്നു ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്ത് മുന്നേറുന്ന ഇന്ത്യൻ താരം വിരാട് കോലിയുടെ ഒരു ദിവസത്തെ ഭക്ഷണ മെനു.

ലളിതമായി പാചകം ചെയ്ത ഇന്ത്യൻ ഭക്ഷണങ്ങളാണ് തനിക്കിഷ്ടമെന്നും കോലി വ്യക്തമാക്കി. എന്നാൽ ചില സമയത്ത് ചൈനീസ് ഭക്ഷണവും കഴിക്കും. ആൽമണ്ട്, നട്ട്സ്, പ്രോട്ടീൻ ബാറുകൾ, പഴങ്ങൾ എന്നിവയും തന്റെ ഭക്ഷണശീലത്തിന്റെ ഭാഗമാണെന്ന് കോലി ആരാധകരോടായി പറഞ്ഞു.

ചെറിയ അളവിലുള്ള ഭക്ഷണം വളരെ പതിയെ കഴിക്കുന്നത് ശരീരത്തെ എപ്പോഴും ഫിറ്റാക്കി വെയ്ക്കുമെന്നും കോലി പറയുന്നു.ഇന്ന് കാണുന്ന കോലിയുടെ വിജയത്തിന് പിന്നിൽ ഫിറ്റ്നസിന്റെ സ്വാധീനം അത്ര ചെറുതല്ല എന്ന് വേണം കരുതാൻ.

ഒരുകാലത്ത് ബട്ടർ ചിക്കനും മധുരമുള്ള ഡെസേർട്ടും മാത്രം കഴിച്ചിരുന്ന ഒരു കോലിയുണ്ടായിരുന്നു. എന്നാൽ പിന്നീട് പെട്ടെന്നാണ് കോലി ഫിറ്റ്നസിലേക്ക് തിരിഞ്ഞത്. ക്രിക്കറ്റിന് വേണ്ടിയുള്ള മാറ്റം ഇന്ന് അദ്ധേഹത്തെ ഫിറ്റ്നസ് കിംങായി മാറ്റി എന്ന് വേണമെങ്കിൽ പറയാം.

cricket
Advertisment