കിരീടം ഇല്ലെങ്കിലും നിങ്ങളാണ് രാജാവ്; റൊണാൾഡോയെ പുകഴ്ത്തി കോഹ്ലി

New Update

publive-image

Advertisment

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ചവനായ ഗ്രെയ്റ്റസ്റ് ഓഫ് ഓൾ ടൈമായ കോഹ്ലി മറ്റൊരു ഗോട്ട് ആയ റൊണാൾഡോക്ക് ആശംസയുമായി രംഗത്ത് എത്തി. റൊണാൾഡോ ഒരു ലോകകപ്പ് കിരീടം ഇല്ലാതെ ലോകകപ്പ് വേദിയോട് വിഡ്‌ഫെപറഞ്ഞപ്പോൾ ആരാധകർ നിരാശരായിരുന്നു. എന്ത് തന്നെ ആയാലും തന്റെ ഹീറോ ആയ റൊണാൾഡോക്ക് അത്തരം ഒരു കിരീടത്തിന്റെ ആവശ്യമില്ല എന്നും അയാൾ ലോകത്തിലെ ഏറ്റവും മികച്ച താരം ആണെന്നും കോഹ്ലി പറയുന്നു.

ഇൻസ്റ്റാഗ്രാം പോസ്റ്റ് ഇങ്ങനെ:

‘സ്​പോർട്സിനും ലോകമെമ്പാടുമുള്ള കായിക പ്രേമികൾക്കും വേണ്ടി നിങ്ങൾ ചെയ്തതിനെ ഒരു ട്രോഫിയോ ഏതെങ്കിലും പദവിയോ കൊണ്ട് അളക്കാനാവില്ല. എനിക്കും ലോകമെമ്പാടുമുള്ള ജനങ്ങൾക്കും നിങ്ങൾ കളിക്കുന്നത് കാണുമ്പോൾ എന്ത് തോന്നുന്നുവെന്നും ആളുകളിൽ നിങ്ങൾ ചെലുത്തിയ സ്വാധീനമെന്തെന്നും ഒരു നേട്ടത്തിനും വിശദീകരിക്കാൻ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ഏതൊരു കായികതാരത്തിനും പ്രചോദനം ആവുക എന്നതാണ് ഒരു മനുഷ്യനെ യഥാർഥത്തിൽ അനുഗൃഹീതനാക്കുന്നത്. നിങ്ങൾ എനിക്ക് എക്കാലത്തെയും വലിയവനാണ്”-കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

മൊറോക്കോയോട് തോറ്റ് റൊണാൾഡോയും ടീമും പുറത്താകുമ്പോൾ താരത്തെ പകരക്കാരുടെ രൂപത്തിൽ കളത്തിൽ ഇറക്കിയ പരിശീലകന്റെ തീരുമാനത്തിനും വലിയ എതിർപ്പുകളാണ് ഉയരുന്നത്.

Advertisment