Advertisment

പയസ്വിനി അബുദാബി വിഷു ആഘോഷം - 'വിഷു പൊലിക 2021' വെർച്വൽ പ്ലാറ്റ്ഫോം വഴി സംഘടിപ്പിച്ചു

New Update

publive-image

Advertisment

അബുദാബി: അബുദാബിയിലെ കാസർകോടുകാരുടെ സൗഹൃദ - കുടുംബ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ വിഷു ആഘോഷ പരിപാടികൾ- 'വിഷു പൊലിക 2021' വെർച്വൽ പ്ലാറ്റ്ഫോം വഴി സംഘടിപ്പിച്ചു. വിഷു പൊലിക 2021, ന്റെയും ഒപ്പം കഴിഞ്ഞ പത്തു ദിവസങ്ങളിലായി നീണ്ടുനിന്ന പയസ്വിനി കുട്ടികളുടെ അവധിക്കാല ക്യാമ്പിന്റെ സമാപന പരിപാടിയും പ്രശസ്ത സിനിമാ താരം ജയൻ ചേർത്തല ഉദ്‌ഘാടനം ചെയ്തു.

കേവലം യാന്ത്രികമായ ഇന്നത്തെ ലോകത്ത്, സ്വന്തം നാടിനു വേണ്ടി സത്യസന്ധവും ആത്മാർത്ഥവുമായ ഇടപെടലുകളാണ് പ്രവാസ കൂട്ടായ്മകൾ നടത്തുന്നതെന്നും, നമുക്ക് ലഭിച്ച ശ്രേഷ്ഠമായ ഈ ജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ ജീവിച്ചു തീർക്കുകയാണ് വേണ്ടതെന്നും ഉദ്‌ഘാടന പ്രസംഗത്തിൽ ജയൻ ചേർത്തല സൂചിപ്പിച്ചു.

കാസറഗോടിന്റെ പ്രിയപ്പെട്ട കലാകാരിയും മുൻ സ്കൂൾ - യുണിവേർസിറ്റി കലോത്സവങ്ങളിലെ കലാതിലകവും, നിലവിൽ കാഞ്ഞങ്ങാട് നെഹറു കോളേജ് അസിസ്റ്റൻറ്റ് പ്രഫസറുമായ ഡോ. ധന്യ കീപ്പേരി മുഖ്യാതിഥിയായി സംബന്ധിച്ചു. ചടങ്ങിൽ പയസ്വിനി പ്രസിഡണ്ട് ടി.വി. സുരേഷ് കുമാർ അദ്ധ്യക്ഷം വഹിച്ചു.

കൂട്ടായ്‌മയുടെ വൈസ് പ്രസിഡണ്ടുമാരായ ദീപ ജയകുമാർ, ശ്രീജിത്ത് എ.കെ. എന്നിവർ അതിഥികളെ പരിചയപ്പെടുത്തി. പുല്ലൂർ - പെരിയ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശാരദ.എസ്. നായർ, പയസ്വിനി രക്ഷാധികാരികളായ ജയകുമാർ പെരിയ, വേണുഗോപാലൻ നമ്പ്യാർ, ആർട്സ് സെക്രട്ടറി ഉമേശ് കാഞ്ഞങ്ങാട്, ഭാരവാഹികളായ ദാമോദരൻ നിട്ടൂർ, രാജേഷ് കോളിയടുക്കം, സുനിൽ പാടി, അനൂപ് കാഞ്ഞങ്ങാട്, മനോജ് കുമാർ കാട്ടാമ്പള്ളി, വിനോദ് പരപ്പ, ശ്രീലേഷ് എം, പ്രദീപ് കുറ്റിക്കോൽ, ത്യാഗരാജൻ, സുനിൽ ബാബു, കവിതാ സുനിൽ,

രമേശ് ദേവരാഗം, ശ്വേത അജീഷ്, ദിവ്യ മനോജ് എന്നിവർ സംസാരിച്ചു.

മീനാക്ഷി വിനോദ് പ്രാർത്ഥന ആലപിച്ചു. പയസ്വിനി സെക്രട്ടറി വിശ്വംഭരൻ കാമലോൻ സ്വാഗതവും ട്രഷറർ രാധാകൃഷ്ണൻ ചെർക്കള നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കൂട്ടായ്മയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ആര്യ ജയകുമാർ, അമ്യത് വേണുഗോപാൽ എന്നിവർ കലാപരിപാടികളുടെ അവതാരകരായി

പ്രവർത്തിച്ചു.

abu dhabi news
Advertisment