Advertisment

ജിദ്ദയില്‍ ജോലി പ്രശ്നത്തില്‍ കുടുങ്ങിയ പത്തനംതിട്ട സ്വദേശികള്‍ നാട്ടിലേക്ക്

New Update

ജിദ്ദ: ഹൗസ്ഡ്രൈവര്‍ വിസയില്‍ ജിദ്ദയില്‍ എത്തിയ പത്തനംതിട്ട സ്വദേശികളായ അഭിലാഷ് വടശേരിക്കര, ജോബി റാന്നി, രാഹുല്‍ചെങ്ങറ എന്നിവർക്ക് ആശ്വാസം പകർന്ന് ജിദ്ദയിലെ പത്തനംതിട്ട ജില്ലാ കൂട്ടായ്മ.

Advertisment

publive-image

ജോലിസംബന്ധമായിബുദ്ദിമുട്ടുനുഭവിക്കുകയും, മതിയായ രേഖകള്‍ ഇല്ലാത്ത ജോലി ചെയ്യാന്‍ കഴിയാതെ വരികയും ചെയ്ത സാഹചര്യത്തില്‍ ഇവർ കോണ്സിലേറ്റില്‍ പരാതി കൊടുക്കുകയും പത്തനംതിട്ട ജില്ലാ സംഗമം പ്രവര്‍ത്തകരേ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

തുടർന്ന്, ജില്ലാ സംഗമം ജീവകാരുണ്യ കണ്‍വീനര്‍ അലി തേക്കു തോട് നിരന്തരം ഉത്തരവാധപ്പെട്ടപ്പെട്ടവരെ നാട്ടിലും, ഇന്ത്യന്‍ കോണ്സിലേറ്റിലും ബെന്ധപ്പെടുകയും കോണ്സിലേറ്റ് ഇടപെട്ട് യാത്രരേഖയും ടിക്കറ്റും ശരിയാക്കി കൊടുക്കുകയും ചെയ്തു.

ദുരിതത്തിൽ പെട്ട നാട്ടുകാരുടെ താമസം, ഭക്ഷണം മുതലായവ പത്തനംതിട്ട ജില്ലാ സംഗമം ഏറ്റെടുക്കുകയും കൂടാതെഅംഗ ങ്ങളില്‍ നിന്നും മറ്റുമായി സമാഹരിച്ച തുകയും സാധന സാമഗ്രഹികളും മൂന്നുപേര്‍ക്കും നല്‍കുകയും ചെയ്തു.

പ്രസിഡന്റ്‌ നൗഷാദ്അടൂര്‍, വൈസ്പ്രസിഡന്റ്‌മാരായ എബി കെ ചെറിയാന്‍ മാത്തൂര്‍ , ജയന്‍ നായര്‍ പി ആർ ഓ അനില്‍ കുമാര്‍പത്തനംതിട്ട , ജോസഫ്‌വടശേരിക്കര അയൂബ് പന്തളം, മാത്യു തോമസ്‌ കടമിനിട്ട ,മനുപ്രസാദ്‌ആറന്മുള , സാന്തോഷ് കടമ്മനിട്ട , മനോജ്‌ മാത്യു അടൂര്‍, ജോര്‍ജ്ജ് വറുഗീസ്,സുശീല ജോസഫ്, സൈനാ അലിതുടങ്ങിയവര്‍ തൊഴിലാളികൾക്ക് വേണ്ട കാര്യങ്ങൾക്കു രംഗത്തുണ്ടായിരുന്നു.

ജോലി ജോലിപ്രശനവുമായി നാട്ടിലേക്കു പോകുന്ന മൂന്നു പത്തനംതിട്ട സ്വദേശികള്‍ക്കുള്ള സാമ്പത്തിക സഹായം പ്രസിഡന്റ്‌ നൗഷാദ്അടൂര്‍ കയ്മാറുന്നു

Advertisment