New Update
/sathyam/media/post_attachments/SYRjIQGcH0KIIdASIxpv.jpg)
പ്രവാസികളുടെ ഇഖാമ, സന്ദര്‍ശക വിസ, ജോലി വിസ എന്നിവയുടെ കാലാവധി വീണ്ടും നീട്ടി നൽകി സൗദി. നേരത്തെ ജൂലൈ അവസാനം വരെ കാലാവധി നീട്ടിയിരുന്നു. ഇതാണ് വീണ്ടും നീട്ടി നൽകിയത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടിരിക്കുന്നത്. സൗദിയിലേക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് ഇഖാമ, വിസാ കാലാവധി ആഗസ്റ്റ് 31 വരെയാണ് നീട്ടി നൽകിയിരിക്കുന്നത്.
Advertisment
ഉടനെ വിമാന സർവീസ് ഉണ്ടാകില്ലെന്നാണ് സൂചന. പക്ഷെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇക്കാര്യത്തിൽ വന്നിട്ടില്ല. ഇഖാമ, റീ എന്‍ട്രി വിസകള്‍ പുതുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us