ഫിലിം ഡസ്ക്
Updated On
New Update
വിശാലിനെ നായകനാക്കി സുന്ദര്‍ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'ആക്ഷന്‍'. ചിത്രത്തിന്റെ സെക്കന്‍ഡ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും പ്രധാനവേഷത്തില്‍ എത്തുന്നു.
Advertisment
കത്തി സണ്‍ഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആക്ഷന്‍ എന്റെര്‍റ്റൈനര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്.
തുര്‍ക്കിയിലെയും അസര്‍ബൈജാനിലെയും വിവിധ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ചിത്രത്തിന്റെ മൂന്നാമത്തെ ഷെഡ്യൂള്‍ ജൂലൈ 3 ന് ഹൈദരാബാദില്‍ നടന്നു.