പ്രേക്ഷകസ്വീകാര്യതയാണ് യഥാര്‍ത്ഥ അവാർഡ്…. മനസ് തുറന്ന് വിഷ്ണു വിശാല്‍

ഫിലിം ഡസ്ക്
Sunday, August 18, 2019

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് തമിഴ് ചിത്രങ്ങളില്‍ ഒന്നായിരുന്നു സംവിധായകന്‍ രാംകുമാര്‍ വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ ‘ രാക്ഷസന്‍’. ചിത്രം തീയ്യേറ്ററുകളില്‍ ഗംഭീര നേട്ടം കൊയ്തെങ്കിലും ഇതുവരെ ഒരു അവാര്‍ഡുകളിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട സൈമ ഫിലിം അവാര്‍ഡ്സിലും ‘രാക്ഷസന്’ പുരസ്‌കാരമൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ അതിനെ കുറിച്ച്‌ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുകയാണ് വിഷ്ണു വിശാല്‍. ട്വിറ്ററിലൂടെ ആണ് താരം പ്രതികരിച്ചത്.

പ്രേക്ഷക സ്വീകാര്യതയാണ് യഥാര്‍ഥ അവാര്‍ഡ് എന്നാണ് താരം പറഞ്ഞത്. ‘പുരസ്‌കാരപ്പട്ടികകളിലൊന്നും ഇടംപിടിച്ചില്ലെങ്കിലും ചിത്രം കൈയടിച്ച്‌ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദിയും താരം അറിയിച്ചു.

×