‘രാക്ഷസനു’ശേഷം വിഷ്ണു വിശാലിന്റെ ‘എഫ്.ഐ.ആര്‍’

ഉല്ലാസ് ചന്ദ്രൻ
Tuesday, January 28, 2020

അനുരാഗ് കശ്യപ്, നയന്‍താര എന്നിവരൊന്നിച്ച് അഭിനയിച്ച ‘രാക്ഷസന്‍’ എന്ന സൂപ്പര്‍ഹിറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറിന് ശേഷം വിഷ്ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘എഫ് ഐ ആര്‍’ ടീസര്‍ പുറത്തിറങ്ങി. ചാനലുകളില്‍ ഇപ്പോഴും ഹിറ്റാണ് ‘രാക്ഷസന്‍’.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജിമ മോഹന്‍, റെയ്‌സാ വില്‍സണ്‍, റേബ മോണിക്ക ജോണ്‍ എന്നിവരാണ് നായികമാര്‍. ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും എത്തുന്നുണ്ട്. സുജാത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആനന്ദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

×