വിഷു പുഴുക്ക് ഒരുക്കാം...

ഇടിച്ചക്കയും മത്തനും വന്‍പയറുമൊക്കെയാണ് ഈ പുഴുക്കിലെ പ്രധാന ചേരുവകള്‍.

New Update
3435355

വിഷു ദിനത്തില്‍ തയാറാക്കുന്ന പ്രത്യേകവിഭവമാണ് വിഷു പുഴുക്ക്.  ഇടിച്ചക്കയും മത്തനും വന്‍പയറുമൊക്കെയാണ് ഈ പുഴുക്കിലെ പ്രധാന ചേരുവകള്‍.

ചേരുവകള്‍:

ഇടിച്ചക്ക -പകുതി കഷ്ണം

മത്തന്‍ (പഴുത്തത്) -ഒരു കഷ്ണം

വന്‍പയര്‍ -1/4 കപ്പ്

വാഴയ്ക്ക -ഒരു എണ്ണം

അമരയ്ക്ക -അഞ്ച് എണ്ണം

മുളകുപൊടി -ഒരു സ്പൂണ്‍

മഞ്ഞള്‍പ്പൊടി -ഒരു സ്പൂണ്‍

ഉപ്പ് -ആവശ്യത്തിന്

വെളിച്ചെണ്ണ -ആവശ്യത്തിന്

പച്ചമുളക് -രണ്ട്

നാളികേരം -ഒരു മുറി

കറിവേപ്പില - കുറച്ച് (നന്നായി അരച്ചെടുക്കണം)

തയാറാക്കുന്ന വിധം:

Advertisment

ഇടിചക്ക, മത്തന്‍, വാഴയ്ക്ക, അമരയ്ക്ക എന്നിവ ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. വന്‍പയര്‍ വേവിച്ച് മാറ്റിവയ്ക്കുക. ഇടിചക്ക, വാഴയ്ക്ക എന്നിവ വേവിക്കുക. പാതി വെന്തുകഴിയുമ്പോള്‍ അമരയ്ക്കയും മത്തനും ചേര്‍ക്കുക. വെന്തുവരുമ്പോള്‍ നേരത്തെ വേവിച്ച വന്‍പയര്‍, മുളക് പൊടി, മഞ്ഞള്‍പ്പൊടി, ആവശ്യത്തിന് ഉപ്പ്, തയാറാക്കി വച്ചിരിക്കുന്ന മസാല എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. വെന്തു കഴിയുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഇളക്കി വാങ്ങി വയ്ക്കണം. 

Advertisment