ഹൈക്കോടതി അനുവദിച്ചു, വിഷുച്ചന്തകൾ ഇന്ന് മുതൽ, ത്രിവേണിയിലുൾപ്പെടെ 256 ചന്തകൾ

New Update
vishu-market.1.2668363.jpg

തിരവനന്തപുരം: ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിഷു ചന്തകള്‍ ഇന്നാരംഭിക്കും. കോഴിക്കോടാണ് ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. റംസാന്‍, വിഷു ചന്തയായി തുടങ്ങാനിരുന്നു തീരുമാനമെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുമതി നിഷേധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് കമീഷന്‍ അനുമതി നല്‍കാതിരുന്നത്.

വിഷു ചന്തകള്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍. എന്നാല്‍, ചന്തകള്‍ തുടങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് നല്‍കിയ ഹര്‍ജിയിലാണ് വിഷു ചന്ത തുടങ്ങാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.

ഈ മാസം 18 വരെ ഉത്സവ ചന്തകള്‍ പ്രവര്‍ത്തിക്കും. താലൂക്ക് അടിസ്ഥാനമാക്കി മുന്നൂറോളം ചന്തകളാണ് ഇന്ന് ആരംഭിക്കുന്നത്. 13 ഇനം സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വാങ്ങാം. ഉത്സവ ചന്ത തിരഞ്ഞെടുപ്പ് കാലത്തെ പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ട്. ഈ മാസം 18 വരെ ചന്തകള്‍ നടത്തും.

Advertisment
Advertisment