വിഷു എന്നാല്‍ സമമായത് എന്ന് അര്‍ഥം. രാത്രിയും പകലും തുല്യമായ ദിവസമായി വിഷുവിനെ കണക്കാക്കുന്നു. സൂര്യന്‍ രാശിമാറുന്ന സംക്രാന്തികളിലെ പ്രധാനദിനമാണ് മഹാവിഷു എന്നും സങ്കല്‍പ്പം.
വിഷു സംബന്ധിയായി ഐതിഹ്യങ്ങള്‍ പലതുണ്ട്. നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിനമെന്നാണ് ഒന്ന്. കോട്ടയിലേക്ക് വെയിലടിച്ചപ്പോള്‍ സൂര്യനെ ഉദിക്കാന്‍ രാവണന്‍ അനുവദിച്ചില്ലെന്നും രാമന്‍റെ രാവണ വധത്തില്‍ പിന്നേയാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നും അതാണ് വിഷുവെന്നും മറ്റൊരു സങ്കല്‍പ്പം.
ലോകത്തെ ഉലച്ച മഹാമാരിയില്‍ നിന്ന് വിടുത ല്‍നേടുമ്പോഴെത്തുന്ന വിഷു മലയാളിക്ക് ഏറെ സവിശേഷമാണ്. അതിജീവനത്തിന്‍റെ കരുത്തുമായാണ് ആഘോഷങ്ങളില്‍ മനസ്സുകള്‍ അണിചേരുന്നത്.
മലയാളികളുടെ കാർഷികോത്സവവും പുതുവർഷവുമായ വിഷു ഒരു പുതിയ ആരംഭത്തിന്റെ തുടക്കമാണ്. 1887ൽ പ്രസിദ്ധികരിക്കപ്പെട്ട വില്യം ലോഗന്റെ മലബാർ മാന്വലിൽ വിഷുവിനെ നവവർഷദിനമായി കണക്കാക്കുന്നു. ആണ്ടുപിറപ്പ് എന്നറിയപ്പെടുന്ന വിഷു സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.