Advertisment

വിഷുക്കണികണ്ടും സദ്യയുണ്ടും മലയാളികള്‍ വിഷു ആഘോഷിച്ചു.

author-image
admin
New Update

റിയാദ് : മലയാളികള്‍ക്ക് ഓണം കഴിഞ്ഞാല്‍ ഏറ്റവും പ്രധാനമായ ആഘോഷമാണ് കാര്‍ഷിക സംസ്കാരത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകമായ വിഷു. പ്രവാസലോകത്ത്  മലയാളികള്‍ വിഷു ആഘോഷിക്കുന്നതിനുള്ള തിരക്കിലാണ്.ഓണമയാലും,ക്രിസ്മസ് ആയാലും ഈദ്‌ ആയാലും ആഘോഷങ്ങളില്‍ ഒരു പിശുക്കും കാണിക്കാറില്ല, സുപ്പര്‍ ,ഹൈപ്പര്‍  മാര്‍ക്കറ്റുകളില്‍ പ്രത്യേകിച്ചു മലയാളികള്‍ നടത്തുപെടുന്ന സ്ഥാപനങ്ങളില്‍ കണിയൊരുക്കീ കൊണ്ടാണ് ആളുകളെ ആകര്‍ഷിക്കുന്നത്. നാട്ടില്‍ നിന്ന് കൊണ്ടുവന്ന പച്ചകറികള്‍ തുടങ്ങി സദ്യവട്ടത്തിനുള്ള എല്ലാ വിഭവങ്ങളും ഒരുക്കികൊണ്ടാണ് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്.

Advertisment

publive-image

ഇത്തവണ വിഷു ഏപ്രില്‍ 15 ന് ആണ് റിയാദിലെ സംഘടനകള്‍ വിഷു ആഘോഷം വിഷുവിന് രണ്ടു ദിവസം മുന്‍പേ ആഘോഷിച്ചു.വിഷുദിനം ഞാറാഴ്ച്ച വരുന്നത് കൊണ്ടും ജോലിദിവസം ആയതുകൊണ്ടും പതിമൂന്നാം തിയ്യതി അവധി ദിവസമായ വെള്ളിയാഴ്ച്ച വിഷു ആഘോഷിച്ചു.റിയാദില്‍ ബാലഭാരതി എക്സിറ്റ് 33 ല്‍ ബഗളപ്പില്‍ സംഘടിപ്പിച്ച വിഷുദിനത്തില്‍ ആയിരത്തോളം  പേര്‍ പങ്കെടുത്തു നാടിനെ ഓര്‍മിപ്പിക്കുംവിധം വിഷുക്കണി ഒരുക്കി നിലവിളക്ക് ,ഓട്ടുരുളി ,ഉണക്കലരി,നെല്ല് നാളികേരം കണിവെള്ളരി, ചക്ക,,മാമ്പഴം,കദളിപഴം, ശ്രീകൃഷ്ണ  ഫോട്ടോ , കോടിമുണ്ട് ,സ്വര്‍ണ്ണം, വെറ്റില,അടക്ക,ഒട്ടുകിണ്ടി, വെള്ളം,പച്ചക്കറി വിത്തുക്കള്‍ ,തുടങ്ങിയവ വെച്ചാണ് വിഷുകണി ഒരുക്കുന്നത്,

&feature=youtu.be

വിഷു ആഘോഷത്തിന്‍റെ നേര്‍കാഴ്ച്ച. ആശംസകളുമായി റിയാദിലെ കലാസാംസ്കാരിക സംഘടന പ്രവര്‍ത്തകര്‍ 

വിഷുകണി കാണുന്നതിനും വിഷുസദ്യ കഴിക്കുന്നതിനും സമൂഹത്തിലെ വിവിധ സംഘടനകളുടെ ആളുകള്‍ ഇന്ത്യന്‍ എംബസിയിലെ നിരവധി ഉദ്ധ്യോഗസ്ഥര്‍ അടക്കം വലിയൊരു ജനക്കൂട്ടം തന്നെ എത്തിയിരുന്നു. നിരവധി സ്ത്രീകള്‍ അണിനിരന്ന തിരുവാതിരയും ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു ഒട്ടുമിക്ക സ്ത്രീകളും കേരളിയ വേഷമായ സെറ്റുമുണ്ടും സാരിയുമുടുത്താണ് ആഘോഷത്തിന് എത്തിയത്.  സത്യം ഓണ്‍ലൈന്‍ ന്യൂസ്‌ വിഷു സംഗമത്തിലെ ദൃശ്യങ്ങള്‍ പ്രേഷകര്‍ക്ക് മുന്നില്‍ വിഷു ദിനത്തില്‍ എത്തിക്കുകയാണ്.

publive-image

വിഷുവിനെ കുറിച്ച് ചില ഐതിഹ്യങ്ങള്‍ മേടം ഒന്നാം തീയതിയാണ് വിഷുദിവസമായി നാട് കൊണ്ടാടുന്നത്. പുതിയ വര്‍ഷത്തിന്‍റെ തുടക്കമായും ഒരു വര്‍ഷത്തെ കൃഷിയിറക്കാനുള്ള ദിവസമായും വിഷു ആഘോഷിച്ചു വരുന്നു. വളരെ മുമ്പ് കേരളീയരുടെ പുതുവര്‍ഷം മേടം ഒന്നിന് തുടങ്ങിയിരുന്നതായി പറയപ്പെടുന്നു.

സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്ന ദിവസം കൂടിയാണ് വിഷു. അതിനാല്‍ വിഷുദിനത്തില്‍ രാത്രിയുടെയും പകലിന്‍റെയും ദൈര്‍ഘ്യം സമമായിരിക്കും. തുലാം മാസത്തിലും സൂര്യന്‍ ഭൂമധ്യരേഖയില്‍ തന്നെ ഉദിക്കുന്നുണ്ട്. അന്ന് തുലാവിഷു എന്നറിയപ്പെടുന്നു. തുലാവിഷുവിന് ആഘോഷങ്ങളൊന്നുമില്ല.

publive-image

വിഷുവിനെ സംബന്ധിച്ച് രണ്ട് ഐതീഹ്യങ്ങളാണുള്ളത്. ശ്രീകൃഷ്ണന്‍ ആസുര ശക്തിക്കു മേല്‍ വിജയം നേടിയത് വസന്ത കാലാരംഭത്തോടെയാണ്. ഈ ദിനമാണ് വിഷുവെന്ന് അറിയപ്പെടുന്നത്. മറ്റൊരു ഐതീഹ്യം രാവണനുമായി ബന്ധപ്പെട്ടതാണ്. രാക്ഷസ രാജാവായ രാവണന്‍ ലങ്ക ഭരിക്കുന്ന കാലത്ത് സൂര്യനെ നേരേ ഉദിക്കാന്‍ അനുവദിച്ചിരുന്നില്ല. വെയില്‍ കൊട്ടാരത്തിനകത്ത് കടന്നു ചെന്നത് ഒരിക്കല്‍ രാവണന് ഇഷ്ടമായില്ല എന്നതാണിതിന് കാരണം. കാലങ്ങള്‍ക്ക് ശേഷം, ശ്രീരാമന്‍ രാവണനെ നിഗ്രഹിച്ചതിനുശേഷമേ സൂര്യന്‍ നേരേ ഉദിച്ചുള്ളൂ. ഈ സംഭവത്തില്‍ ജനങ്ങള്‍ക്കുള്ള ആഹ്ളാദം പ്രകടിപ്പിക്കുന്നതിനാണ് വിഷു ആഘോഷിക്കുന്നത്.

വിഷുവിന്‍റെ തലേന്ന് ഗൃഹപരിസരങ്ങളിലെ ചപ്പും ചവറുമെല്ലാം അടിച്ച് വാരി കത്തിക്കുന്നത് രാവണവധം കഴിഞ്ഞ് ലങ്കാനഗരം ദഹിപ്പിക്കുന്നതിന്‍റെ പ്രതീകമായിട്ടാണെന്ന് വിശ്വസിക്കുന്നു. കേരളത്തില്‍ നിലനിന്നിരുന്ന കാര്‍ഷികസംസ്‌കാരത്തിന്റെ ശേഷിപ്പാണ് കൃഷിയുമായി ബന്ധപ്പെട്ട ഉത്സവങ്ങള്‍. കൃഷിയുമായി ഇന്ന്‌ ഈ ഉത്സവങ്ങള്‍ക്ക്‌ ബന്ധമില്ലെങ്കിലും കേരളീയസാംസ്‌കാരിക പാരമ്പര്യത്തിന്‍റെ മുഖ്യഘടകങ്ങളായി ഈ ആഘോഷങ്ങള്‍ ഇന്നും ആചരിച്ചുപോരുകയാണ്‌.

publive-image

പുതുവർഷാരംഭത്തിൽ ആദ്യം കാണുന്ന കണി അനുസരിച്ച് ആയിരിക്കും ഒരു വർഷത്തെ ഫലങ്ങൾ എന്ന വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലാണ് ഭഗവാൻ ശ്രീകൃഷ്ണന്‍റെ വിഗ്രഹത്തോടൊപ്പം, കാർഷിക വിഭവങ്ങളും സ്വർണ്ണവും ഗ്രന്ഥവും നിലവിളക്കും പട്ടും കണിക്കൊന്നയും ഒക്കെ ഒരുക്കി നിലവിളക്ക് കത്തിച്ച് കണി കാണുന്നത്. വിവിധതരം പായസങ്ങൾ ഉൾപ്പെടെയുള്ള സദ്യയാണ് ഉച്ചയ്ക്ക്. പണ്ട് വിഷുക്കഞ്ഞി എന്നൊരു വിഭവം പതിവായിരുന്നു. മത്സ്യമാംസാദികൾ കഴിക്കുന്നവർ വിഷുവിന് ആട്ടിറച്ചിയോ കോഴിക്കറിയോ ഒക്കെ സദ്യയിൽ ഉൾപ്പെടുത്താറുണ്ട് ഗൃഹനാഥന്‍ കുടുംബാംഗങ്ങൾക്ക് വിഷുക്കൈനീട്ടം നൽകുന്നത് വിഷുകണി കഴിഞ്ഞ ഉടനെ തന്നെയാണ്, കൈനീട്ടം  ലഭിക്കുന്നവര്‍ക്കും നൽകുന്നവർക്കും ഐശ്വര്യം ഉണ്ടാകും എന്നാണ് വിശ്വാസം.

വിഷുവിന്‍റെ തലേദിവസം മുതൽ വെടിമരുന്നുകൾ ഉപയോഗിച്ചു തുടങ്ങും. വിഷുവിന്‍റെയന്നും രാത്രിയിലും അത് തുടരും. കുട്ടിക്കാലത്തെ പല ഓർമ്മകളും വീണ്ടും വരികയായി ഈ വിഷുവിനൊപ്പം...........

എല്ലാവര്‍ക്കും  സത്യം ഓണ്‍ലൈന്‍ ന്യൂസിന്‍റെ വിഷുദിനാശംസകള്‍

Advertisment