വിഷു വിപണനമേള ടിഡിഎം ഹാളില്‍ ആരംഭിച്ചു

സുഭാഷ് ടി ആര്‍
Wednesday, April 7, 2021

കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ആഭിമു ഖ്യത്തില്‍ ടിഡിഎം ഹാളില്‍ വിഷു വിപണനമേള ഇന്ന് ബുധനാഴ്ച രാവിലെ 10.30 ന് ആരംഭിച്ചു. മേളയില്‍ വിവിധ പ്രഥമനുകള്‍, കാളന്‍, പുളിയിഞ്ചി, വിവിധയിനം അച്ചാറുകള്‍, കൊണ്ടാട്ടങ്ങള്‍, ഉപ്പേരികള്‍ എന്നിവ ലഭ്യമാണ്.

വിഷു ദിനത്തിലേക്കുള്ള ഭക്ഷണ കിറ്റുകള്‍ക്കും പ്രഥമനുകള്‍ക്കുമുള്ള ബുക്കിംഗ് ഏപ്രില്‍ 8 മുതല്‍ 12 വരെ ഉണ്ടായിരിക്കുന്നതാണ്. രാവിലെ 10.30 മുതല്‍ വൈകു ന്നേരം 4.00 മണി വരെ ബുക്കു ചെയ്യാവുന്നതാണ്. വിഷുവിപണനമേള ഏപ്രില്‍ 14 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. എല്ലാ ദിവസവും രാവിലെ 10.00 മണി മുതല്‍ വൈകുന്നേരം 7.00 മണി വരെയായിരിക്കും മേള ഉണ്ടായിരിക്കുക.

×