വിശ്വാസം കണ്ട വിജയ് ഫോണ്‍വിളിച്ച് അജിത്തിനെ അഭിനന്ദിച്ചു

ഫിലിം ഡസ്ക്
Monday, January 13, 2020

തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളാണ് അജിത്തും വിജയ്‍യും. ഇരുവരും സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അജിത്തിന്‍റെ ഒരു സിനിമ കണ്ട് വിജയ് വിളിച്ച് അഭിനന്ദിച്ചുവെന്നതാണ് തമിഴകത്തുനിന്നുള്ള വാര്‍ത്ത.

അജിത്തിന്‍റേതായി കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തി വൻ വിജയം സ്വന്തമാക്കിയ ചിത്രമാണ് വിശ്വാസം. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‍തത്. വികടൻ അവാര്‍ഡ്‍സില്‍ ഫേവറൈറ്റ്
മൂവി എന്ന വിഭാഗത്തില്‍ വിശ്വാസത്തിനായിരുന്നു അവാര്‍ഡ്.

സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‍തത്. വിജയ്‍യുടെ മാതാപിതാക്കളായ എസ് എ ചന്ദ്രശേഖറും ശോഭ ചന്ദ്രശേഖറും ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്.

വിശ്വാസം സിനിമ കണ്ടശേഷം വിജയ് അജിത്തിനെയും സംവിധായകൻ സിരുത്തൈശിവയെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചുവെന്നാണ് ചന്ദ്രശേഖര്‍ ചടങ്ങിനിടെ പറഞ്ഞത്.

×