ചികിത്സാ പിഴവ് മൂലം മരണമടഞ്ഞ മേവട സ്വദേശിനിക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി മീനച്ചിൽ താലൂക് യൂണിയൻ പാലാ മരിയന്‍ ഹോസ്പിറ്റൽ പടിക്കൽ ധർണ നടത്തി

New Update

publive-image

പാലാ:മരിയൻ ഹോസ്പിറ്റലിൽ ചികിത്സാ പിഴവ് മൂലം മരണമടഞ്ഞ അഹല്യ എന്ന മേവട സ്വദേശിനിക്ക് നീതി നിഷേധിക്കുന്നതിൽ പ്രതിഷേധിച്ചു വിശ്വകർമ്മ സർവീസ് സൊസൈറ്റി മീനച്ചിൽ താലൂക് യൂണിയൻ ഹോസ്പിറ്റൽ പടിക്കൽ ധർണ നടത്തി.

Advertisment

താലൂക്ക് യൂണിയൻ സെക്രട്ടറി ഷാജിയുടെ അധ്യക്ഷതയിൽ കൂടിയ ധർണ ജില്ലാ പ്രസിഡന്റ് ബിനു പുള്ളുവേലിൽ ഉൽഘാടനം ചെയ്തു. അധികാരികൾ വിശ്വകർമ സമൂഹത്തോട് കാണിക്കുന്ന അവഗണക്കെതിരെ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.

സമര ആഹ്വാനം നടത്തിയ വികാസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി രവീന്ദ്ര നാഥ് വാകത്താനം ഹോസ്പിറ്റൽ അടച്ചു പൂട്ടണം എന്നും, കൃത്യ നിർവഹണത്തിൽ തെറ്റ് വരുത്തിയ ഡോക്ടറെ ഡിസ്മിസ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

വിഎസ്എസ് ജില്ലാ സെക്രട്ടറി വിനോദ് നരിമറ്റം, ലീഗൽ സെൽ കൺവീനെർ മാരായ പ്രമോദ് സോമൻ, പ്രവീൺ, ജില്ലാ കമ്മറ്റി അംഗം വിനോദ് കൂരോപ്പട, വിഎസ്എസ് മീനച്ചിൽ താലൂക്ക് പ്രസിഡണ്ട്‌ മോഹനൻ, മരിച്ച അഹല്യയുടെ ഭർത്താവിന്റെ പിതാവ്, സഹോദരന്റെ ഭാര്യ എന്നിവർ സംസാരിച്ചു.

pala news
Advertisment