വിശ്വാസിൻ്റെ സൗജന്യ ഭക്ഷണ വിതരണ പദ്ധതി ആരംഭിച്ചു; പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: വിശ്വാസിന്റെ ആഭിമുഖ്യത്തിൽ ലോക്ക് ഡൗൺ കാരണം നഗരത്തിലെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും, കോവിഡ് രോഗികൾക്കും സൗജന്യ ഉച്ചഭക്ഷണം നൽകുന്ന പദ്ധതി ജില്ലാ കളക്ടർ മൃണ്മയി ജോഷി ഉദ്ഘാടനം ചെയ്തു.

ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, വിശ്വാസ് അംഗങ്ങളുടെയും അഭ്യൂദയ കാംക്ഷികളുടെയും സഹകരണത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. കഴിഞ്ഞ കുറെ ദിനങ്ങളായി ലോക്ക് ഡൗൺ കാരണം പ്രവർത്തിക്കാതിരുന്ന ഭിന്നലിംഗക്കാർ നടത്തുന്ന സിവിൽ സ്റ്റേഷനിലെ ഒരുമ കാന്റീനാണ് ഭക്ഷണം തയ്യാറാക്കുന്നത്.

ചടങ്ങിൽ വിശ്വാസ് സെക്രട്ടറി പി. പ്രേംനാഥ്, ഈശ്വർ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബി. ജയരാജൻ, വിശ്വാസ് വോളന്റീർ അഡ്വ. എം. മനോജ്‌, അഡ്വ. എസ്. രമേശ്‌ (നന്മ), സുജേഷ് എന്നിവർ പങ്കെടുത്തു.

തുടർന്നുള്ള ദിവസങ്ങളിൽ നഗരസഭയുടെ പുനരധിവാസ ക്യാമ്പുകളിലും, നഗരത്തിലെ കോവിഡ് രോഗികൾക്കും സന്നദ്ധപ്രവർത്തകർ മുഖേന ഉച്ചഭക്ഷണം എത്തിക്കും.

palakkad news
Advertisment