സാന്‍ഡിയാഗോ (കലിഫോര്‍ണിയ): ഇന്ത്യന്‍ അമേരിക്കന്‍ ഡിഫന്‍സ് ആന്‍ഡ് എയ്‌റോസ്‌പെയ്‌സ് ലീഡര്‍ വിവേക് ലാല്‍ (51) യുഎസ്- ഇന്ത്യ, യു.എസ് - ജപ്പാന്‍ ബിസിനസ് കൗണ്‍സില്‍ ബോര്‍ഡ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.
/sathyam/media/post_attachments/n4WJSI0OsGlfFUCyviEX.jpg)
വാഷിംഗ്ടണ്‍ ഡി.സിയിലെ പല പ്രമുഖരേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും യുഎസ്- ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരന്തരം പ്രവര്‍ത്തിച്ച ഇന്‍ഡസ്ട്രി ആര്‍ക്കിടെക്ട് എന്ന നിലയില്‍ ഐക്യകണ്‌ഠ്യേന വിവേകിനെ തെരഞ്ഞെടുക്കുകയായിരുന്നു.
സമീപകാലത്ത് യുഎസ് -ഇന്ത്യ ഡിഫന്‍സ് ട്രേഡ് 20 ബില്യന്‍ ഡോളറായി ഉയര്‍ത്തിയിട്ടുണ്ട്. കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജനറല്‍ അറ്റോമിക്‌സ് ഗ്ലോബല്‍ കോര്‍പറേഷന്‍ സിഇഒ ആയി പ്രവര്‍ത്തിക്കുന്നു.
യുഎസ് കാബിനറ്റ് സെക്രട്ടറിയുടെ അഡൈ്വസറി റോളില്‍ 2018 മെയ് മാസത്തില്‍ രണ്ടുവര്‍ഷത്തേക്ക് വിവേകിനെ നിയമിച്ചിരുന്നു. ഇരു പാര്‍ട്ടികള്‍ക്കും സുമ്മതനായിരുന്ന വിവേക് ലോക്ഫീല്‍ഡ് മാര്‍ട്ടിന്‍ എയ്‌റോനോട്ടിക്‌സ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് വൈസ് പ്രസിഡന്റായി 1996- 2018 കാലഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
എയ്‌റോ സ്‌പെയ്‌സ് രംഗത്ത് നിരവധി നേട്ടങ്ങള്‍ കൈവരിച്ച ഇദ്ദേഹം 2020-ല്‍ യുഎസ് ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ഗ്ലോബല്‍ ബോര്‍ഡ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us