പിഎം നരേന്ദ്ര മോദി റീലീസ് ഏപ്രിൽ 12 ന്

author-image
ഫിലിം ഡസ്ക്
Updated On
New Update

ഓമങ്ങ് കുമാര്‍ സംവിധാനം ചെയ്യുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവചരിത്രസിനിമ 'പിഎം നരേന്ദ്രമോദി' യുടെ റിലീസ് തിയ്യതി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു . ഏപ്രില്‍ 12 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Advertisment

publive-image

വിവേക് ഒബ്റോയി മോദിയായെത്തുന്ന ചിത്രത്തില്‍ ബോമന്‍ ഇറാനി, മനോജ് ജോഷ്, സറീന വഹാബ്, ബര്‍ഖ ബിഷ്ട്, ദര്‍ശന്‍ റവാല്‍, അക്ഷദ് ആര്‍ സലൂജ, സുരേഷ് ഒബ്റോയ്, അഞ്ചന്‍ ശ്രീവാസ്തവ്, രാജേന്ദ്ര ഗുപ്ത, യതിന്‍ കാര്യേക്കര്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സന്ദീപ് സിംഗ് ആണ് . അഹമ്മദാബാദ്, കച്ച്, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിക്കുന്നത്.

Advertisment