പോ​പ് അ​പ്പ് സെ​ല്‍ഫി ക്യാ​മ​റ​യു​മാ​യി വി​വോ വി 15 ​പ്രോ വി​പ​ണി​യി​ൽ

ടെക് ഡസ്ക്
Thursday, February 21, 2019

ന്യൂ​ഡ​ല്‍ഹി: 32 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ പോ​പ് അ​പ്പ് സെ​ല്‍ഫി ക്യാ​മ​റ​യു​മാ​യി വി​വോ വി 15 ​പ്രോ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ൽ. ആ​റ് ജി​ബി റാം + 128 ​ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജ് പ​തി​പ്പാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. 28,990 രൂ​പ​യാ​ണ് ഇ​തി​ന്‍റെ വി​ല. ഫ്ലി​പ്പ്കാ​ര്‍ട്ടി​ലൂ​ടെ മാ​ര്‍ച്ച് ആ​റ് മു​ത​ല്‍ ഫോ​ണ്‍ വി​ൽ​പ്പ​ന​യ്‌​ക്കെ​ത്തും. ഫെ​ബ്രു​വ​രി 20 മു​ത​ല്‍ ഫോ​ണ്‍ മു​ന്‍കൂ​ര്‍ ബു​ക്ക് ചെ​യ്യാം.

പോ​പ്പ് അ​പ്പ് സെ​ല്‍ഫി ക്യാ​മ​റ​യു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തു​ന്ന വി​വോ​യു​ടെ ര​ണ്ടാ​മ​ത്തെ സ്മാ​ര്‍ട്‌​ഫോ​ണ്‍ ആ​ണ് വി​വോ വി15 ​പ്രോ . നേ​ര​ത്തെ വി​വോ നെ​ക്‌​സ് സ്മാ​ര്‍ട്‌​ഫോ​ണി​ല്‍ പോ​പ്പ് അ​പ്പ് ക്യാ​മ​റ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ഞ്ചാം ത​ല​മു​റ ഇ​ന്‍ ഡി​സ്‌​പ്ലേ ഫിം​ഗ​ര്‍പ്രി​ന്‍റ് സെ​ന്‍സ​റാ​ണ് വി​വോ വി 15 ​പ്രോ​യി​ലും ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​വ​ഴി 0.37 സെ​ക്ക​ന്‍റി​ല്‍ അ​ണ്‍ലോ​ക്കി​ങ് സാ​ധ്യ​മാ​ണെ​ന്ന് ക​മ്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്നു.

6.39 ഇ​ഞ്ച് ഫു​ള്‍ എ​ച്ച്ഡി പ്ല​സ് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് അ​ള്‍ട്രാ ഫു​ള്‍വ്യൂ ഡി​സ്‌​പ്ലേ. 2340x 1080 പി​ക്‌​സ​ല്‍ റ​സ​ലൂ​ഷ​നും ഉ​ണ്ട്. 2.0 GHz ഒ​ക്റ്റാ​കോ​ര്‍ സ്‌​നാ​പ്ഡ്രാ​ഗ​ണ്‍ 675 പ്രൊ​സ​സ​റാ​ണ് ഫോ​ണി​ന് ശ​ക്തി​പ​ക​രു​ന്ന​ത്. ആ​റ് ജി​ബി റാ​മും 128 ജി​ബി ഇ​ന്‍റേ​ണ​ല്‍ സ്റ്റോ​റേ​ജു​മു​ള്ള ഫോ​ണി​ല്‍ 256 ജി​ബി വ​രെ​യു​ള്ള മൈ​ക്രോ എ​സ്ഡി കാ​ര്‍ഡ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​വും. 3,700 എം​എ​എ​ച്ച് ബാ​റ്റ​റി​യി​ല്‍ അ​തി​വേ​ഗ ചാ​ര്‍ജി​ങ് സാ​ങ്കേ​തി​ക വി​ദ്യ ന​ല്‍കി​യി​ട്ടു​ണ്ട്. ട്രി​പ്പി​ള്‍ റി​യ​ര്‍ ക്യാ​മ​റ​യാ​ണ് ഫോ​ണി​ന്. ഇ​തി​ല്‍ പ്ര​ധാ​ന സെ​ന്‍സ​ര്‍ 48 മെ​ഗാ​പി​ക്‌​സ​ലി​ന്‍റെ ക്വാ​ഡ് പി​ക്‌​സ​ല്‍ സെ​ന്‍സ​റാ​ണ്. എ​ട്ട് മെ​ഗാ​പി​ക്‌​സ​ലി​ന്‍റേ​യും അ​ഞ്ച് മെ​ഗാ​പി​ക്‌​സ​ലി​ന്‍റേ​യും സെ​ന്‍സ​റു​ക​ളാ​ണ് ട്രി​പ്പി​ള്‍ ക്യാ​മ​റ​യി​ലെ മ​റ്റു സെ​ന്‍സ​റു​ക​ള്‍. ആ​ന്‍ഡ്രോ​യി​ഡ് 9 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഫ​ണ്‍ ട​ച്ച് എ​സ് 9 ആ​ണ് വി​വോ വി 15 ​പ്രോ​യി​ലു​ള്ള​ത്.

×