/sathyam/media/post_attachments/6Vb0knwiQDsULVAFMXWU.jpg)
ഒറ്റപ്പാലം: ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകുമെന്ന് പാലക്കാട് എംപി വി. കെ ശ്രീകണ്ഠൻ പറഞ്ഞു.
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണും മറ്റ് കൗൺസിലർമാരും നൽകിയ പരാതിയെ പറ്റി ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു എംപി.