ഇനി പുതിയ ലോഗോയും ബ്രാൻഡ്‌ലൈനുമായി, വി കെ സി പ്രൈഡ്

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

ഇന്ത്യൻ പാദരക്ഷാ വിപണിയിലെ പ്രമുഖരായ വി.കെ.സിയുടെ ഫ്ലാഗ്ഷിപ് ബ്രാൻഡായ 'വി.കെ.സി. പ്രൈഡിന്" പുതിയ ലോഗോയും ബ്രാൻഡ്‌ലൈനും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ലോഗോയും ബ്രാൻഡ്‌ലൈനും വി.കെ.സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.കെ.സി. റസാക്കിന് കൈമാറി പ്രകാശനം ചെയ്‌തു.

വി.കെ.സി. ഡയറക്‌ടർമാരായ എം.വി. വേണുഗോപാൽ, കെ.സി. ചാക്കോ, വി. റഫീക്ക്, എം. ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെയർമാൻ വി.കെ.സി. മമ്മദ് കോയ, മറ്റു ഡയറക്‌ടർമാർ തുടങ്ങിയവർ ഓൺലൈനിലൂടെ സംബന്ധിച്ചു.

പാദരക്ഷാ നിർമ്മാണരംഗത്ത് ഇന്ത്യയിൽ പുത്തൻ സാങ്കേതികവിദ്യയിലൂടെ ശ്രദ്ധേയരായ വി.കെ.സിയുടെ വി.കെ.സി പ്രൈഡ് ബ്രാൻഡിന്റെ തീം 'പ്രോഗ്രസ് വിത്ത് പ്രൈഡ്" എന്നതാണ്. ഏത് സാഹചര്യത്തെയും നേരിടാനും മുന്നോട്ടുപോകാനും സമൂഹത്തിന് കഴിയുമെന്ന പോസിറ്റീവ് സന്ദേശമാണ് ഇത് വഴി നൽകുന്നത്.

NEWS
Advertisment